1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. East Zone Won Duleep Trophy

ഇഷാൻ കൊണ്ടുവന്ന ഭാഗ്യം; 14 വർഷത്തിനു ശേഷം ദുലീപ് ട്രോഫി ഈസ്റ്റ് സോണിന്

East Zone, South Zone, East Zone vs South Zone, East Zone Won Duleep Trophy, Ishan Kishan, Tilak Varma, East Zone vs South Zone Match Updates
East Zone vs South Zone, Duleep Trophy Final

14 വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ദുലീപ് ട്രോഫിയിൽ മുത്തമിട്ട് ഈസ്റ്റ് സോൺ. ഫൈനലിൽ സൗത്ത് സോണിനെ തോൽപ്പിച്ചു. 2012-13 സീസണിലാണ് അവസാനമായി ഈസ്റ്റ് സോൺ ദുലീപ് ട്രോഫി സ്വന്തമാക്കിയത്. 
 
ഒന്നാം ഇന്നിങ്‌സ് ബലത്തിൽ ജയം 
 
ഫൈനലിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡിലാണ് ഈസ്റ്റ് സോണിന്റെ ജയം. ഒന്നാം ഇന്നിങ്സിൽ നായകൻ ഇഷാൻ കിഷന്റെ ഇരട്ട സെഞ്ചുറി ബലത്തിൽ 708 റൺസാണ് ഈസ്റ്റ് സോൺ നേടിയത്. മറുപടി ബാറ്റിങ്ങിൽ സൗത്ത് സോൺ 336 ന് ഓൾഔട്ട് ആയി. ഈസ്റ്റ് സോണിന് ഒന്നാം ഇന്നിങ്സിൽ 372 റൺസ് ലീഡുണ്ടായിരുന്നു
 
രണ്ടാം ഇന്നിങ്‌സ് 
 
ഒന്നാം ഇന്നിങ്‌സിൽ 372 റൺസ് ലീഡുണ്ടായിരുന്ന ഈസ്റ്റ് സോൺ രണ്ടാം ഇന്നിങ്‌സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 388 റൺസ് നേടി. മത്സരം സമനിലയിലാകുകയും വിജയികളെ തീരുമാനിക്കാൻ ഒന്നാം ഇന്നിങ്‌സിൽ ലീഡ് സ്വന്തമാക്കിയത് നോക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈസ്റ്റ് സോണിന്റെ ജയം. 
 
ഇഷാൻ കളിയിലെ താരം 
 
ഈസ്റ്റ് സോൺ നായകൻ ഇഷാൻ കിഷനാണ് കളിയിലെ താരം. ഒന്നാം ഇന്നിങ്‌സിൽ 270 റൺസും രണ്ടാം ഇന്നിങ്‌സിൽ 80 റൺസും നേടിയ ഇഷാൻ രണ്ട് ഇന്നിങ്‌സുകളിലുമായി എടുത്തത് 350 റൺസ്. 
 
സൗത്ത് സോൺ ഒന്നാം ഇന്നിങ്സ് 
 
ഒന്നാം ഇന്നിങ്സിൽ സൗത്ത് സോൺ 336 ന് ഓൾഔട്ട് ആകുകയായിരുന്നു. 211 പന്തിൽ 99 റൺസ് നേടിയ നായകൻ തിലക് വർമയാണ് ടോപ് സ്‌കോറർ. ദേവ്ദത്ത് പടിക്കൽ സൗത്ത് സോണിനായി 104 പന്തിൽ 62 റൺസെടുത്തു. Also Read: 'പത്ത് കൊല്ലം ഇരുട്ടത്തിരുന്ന് ഫുഡ് കഴിച്ചിട്ടില്ല'; യുഡിഎഫ് സർക്കാരിനെ ട്രോളി തിരഞ്ഞെടുപ്പ് സമയത്ത് പിആർ ചെയ്ത ഇൻഫ്‌ളുവൻസറും (വീഡിയോ)
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അരങ്ങേറ്റ ഏകദിനത്തിൽ അടിയോടടി, നേടിയത് 150 റൺസ്, ദക്ഷിണാഫ്രിക്കൻ യുവതാരത്തിന് റെക്കോർഡ്