ക്യാച്ച് എടുക്കാന്‍ കൈ തന്നെ വേണമെന്നില്ല; ഞെട്ടിച്ച് ശിഖര്‍ ധവാന്‍, ഭാഗ്യമെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ 17-ാം ഓവറിലാണ് ഷാക്കിബ് പുറത്തായത്
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ രസകരമായ ക്യാച്ചുമായി ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. ക്യാച്ച് എടുക്കാന്‍ കൈകള്‍ തന്നെ വേണമെന്നില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ധവാന്‍. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ പുറത്താക്കാനാണ് ധവാന്റെ രസികന്‍ ക്യാച്ച്.
വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ 17-ാം ഓവറിലാണ് ഷാക്കിബ് പുറത്തായത്. ടോപ് എഡ്ജ് എടുത്ത പന്ത് ക്യാച്ച് ആകുകയായിരുന്നു. അനായാസം ധവാന്‍ കൈപിടിയില്‍ ഒതുക്കുമെന്ന് തോന്നിയെങ്കിലും പന്ത് ധവാന്റെ കൈകള്‍ക്കിടയിലൂടെ ചോര്‍ന്നു. എന്നാല്‍ ആ ക്യാച്ച് നഷ്ടമായില്ല ! കൈകള്‍ക്കിടയില്‍ നിന്ന് ചോര്‍ന്ന പന്ത് കൃത്യമായി ധവാന്റെ തുടകള്‍ക്കിടയില്‍ ഭദ്രമായി നിന്നു. അക്ഷരാര്‍ത്ഥത്തില്‍ തുടകള്‍ കൊണ്ടാണ് ധവാന്‍ ആ ക്യാച്ച് എടുത്തതെന്ന് പറയാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
Funny catch by Shikhar Dhawan....
— Nikesh Gohite
Tal thok ke..#ShikharDhawan #indvsbang #siraj #UmranMalik #washingtonsundar #RohitSharma #ViratKohli #IndianCricketTeam pic.twitter.com/5vJe6tUftY