ജീവന്‍മരണ പോരാട്ടത്തിന് ഇന്ത്യ; ഇത്തവണയും ടോസ് നഷ്ടം !

രേണുക വേണു| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2022 (11:58 IST)

ഇന്ത്യ-ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ആരംഭിച്ചു. ടോസ് ലഭിച്ച ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ഏകദിനത്തിലും ഇന്ത്യക്ക് ടോസ് നഷ്ടപ്പെട്ടിരുന്നു. ധാക്കയിലാണ് മത്സരം നടക്കുന്നത്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് അഞ്ച് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സ് എടുത്തിട്ടുണ്ട്. ഓപ്പണര്‍ അനമുല്‍ ഹഖിന്റെ വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്. മുഹമ്മദ് സിറാജിനാണ് വിക്കറ്റ്. ആദ്യ ഏകദിനം ജയിച്ച ബംഗ്ലാദേശ് പരമ്പരയില്‍ 1-0 ത്തിന് മുന്നിലാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :