പന്തിനെ പുറത്താക്കിയതല്ല, ഫോമിൽ അല്ലാത്തതിനാൽ ബ്രേക്ക് നൽകണമെന്ന് താരം ആവശ്യപ്പെട്ടു

അഭിറാം മനോഹർ| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2022 (11:44 IST)
ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനം ആരംഭിക്കുന്നതിന് മിനുട്ടുകൾ മുൻപാണ് റിഷഭ് പന്തിനെ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്നും ഒഴിവാക്കിയത്. പകരക്കാരൻ കീപ്പറായി ഇഷാൻ കിഷൻ ടീമിനൊപ്പമുണ്ടെങ്കിലും കെ എൽ രാഹുലിനെയാണ് കീപ്പറായി ടീം പരിഗണിച്ചത്. പന്തിന് പകരക്കാരനായി മറ്റൊരു താരത്തെ ടീമിൽ ഉൾപ്പെടുത്താനും ബിസിസിഐ തയ്യാറായില്ല. ഇപ്പോഴിതാ പന്തിനെ ടീമിൽ നിന്നും ഒഴിവാക്കിയത് താരത്തിൻ്റെ താത്പര്യപ്രകാരമായിരുന്നെന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഫോമിൽ അല്ലാത്തതിനാലും പരിക്കേറ്റതിനാലും തനിക്ക് ബ്രേക്ക് ആവശ്യമാണെന്ന് താരം തന്നെ പരിശീലകൻ രാഹുൽ ദ്രാവിഡിനെയും നായകൻ രോഹിത് ശർമയെയും അറിയിക്കുകയായിരുനുവെന്ന് ഒരു സ്പോർട്സ് മാധ്യമം നൽകിയ റിപ്പോർട്ടിൽ പറയുന്നു. മാനേജ്മെൻ്റ് അമിതമായി താരത്തെ പിന്തുണയ്ക്കുന്നുവെന്ന് വിമർശനം വരവെയാണ് പന്തിൻ്റെ താത്പര്യപ്രകാരമാണ് പുറത്താക്കിയതെന്ന വെളിപ്പെടുത്തൽ പുറത്തുവരുന്നത്.

താരത്തെ ടീമിൽ നിന്നും ഒഴിവാക്കിയെന്നും ടെസ്റ്റ് ടീമിൽ തിരിച്ചെത്തുമെന്നുമാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. പരമ്പരയിൽ പന്തിന് പകരക്കാരനായി മറ്റൊരു താരത്തെ എടുക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കി.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :