ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് പരിക്ക്, ആശുപത്രിയിലേക്ക് മാറ്റി

അഭിറാം മനോഹർ| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2022 (13:29 IST)
ബംഗ്ലാദേശിനെതിരായ ഏകദിനപരമ്പരയിലെ രണ്ടാം മത്സരത്തിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് പരിക്ക്. ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടയാണ് താരത്തിന് പരിക്കേറ്റത്. രോഹിത്തിനെ ആശുപത്രിയിലേക്ക് മാറ്റി. മത്സരത്തിൻ്റെ രണ്ടാം ഓവറിലാണ് സംഭവം.

മുഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്തിൽ ബംഗ്ലാദേശ് ഓപ്പണറുടെ ബാറ്റിൽ എഡ്ജ് ചെയ്യുകയും സെക്കൻഡ് സ്ലിപ്പിലുണ്ടായിരുന്ന രോഹിത് ശർമ ക്യാച്ച് പിടിക്കാൻ ശ്രമിക്കവെ വിരലിന് സാരമായി പരിക്കേൽക്കുകയുമായിരുന്നു. ഇതിന് പുറകെ രോഹിത് ശർമ കളിക്കളത്തിൽ നിന്നും മടങ്ങുകയും ചെയ്തു. കെ എൽ രഹുലാണ് രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :