ടി20 പരിശീലകസ്ഥാനത്ത് നിന്നും ദ്രാവിഡ് പുറത്തേക്ക്, ആശിഷ് നെഹ്റ പുതിയ കോച്ചാകുമെന്ന് സൂചന

അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (21:48 IST)
ലോകകപ്പിലെ സെമിഫൈനലിലെ തോൽവിയ്ക്ക് പിന്നാലെ ടി20 ടീമിൻ്റെ പരിശീലകസ്ഥാനത്ത് നിന്നും രാഹുൽ ദ്രാവിഡിനെ മാറ്റുന്നത് ബിസിസിഐ ഗൗരവകരമായി പരിഗണിക്കുന്നതായി റിപ്പോർട്ട്. ജനുവരിയിൽ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിന് മുൻപെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക് മുൻപെ ഹാർദ്ദിക് പാണ്ഡ്യയെ പുതിയ നായകനായി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ദ്രാവിഡിന് പകരം കഴിഞ്ഞ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് പരിശീലകനായ ആശിഷ് നെഹ്റയെ പരിഗണിക്കുന്നതായാണ് സൂചന. ഐപിഎല്ലിൽ ഒരുമിച്ച് പ്രവർത്തിച്ചതിൻ്റെ പരിചയം ഹാർദ്ദിക്കിനും നെഹ്റയ്ക്കും ഉണ്ട് എന്നത് ഉപകാരപ്രദമാകുമെന്ന് ബിസിസിഐ കരുതുന്നു.

ടി20 പരിശീലകസ്ഥാനത്തേക്ക് അടുത്തകാലം വരെ ടി20 ക്രിക്കറ്റ് കളിച്ച ഏതെങ്കിലും താരത്തെയാകണം പരിഗണിക്കേണ്ടതെന്ന് മുൻ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :