അനുബന്ധ വാര്‍ത്തകള്‍
- 'മെസിയെ എങ്ങനെ പൂട്ടണമെന്ന് കാണിച്ചുതരാം'; അര്‍ജന്റീനയ്ക്ക് മുന്നറിയിപ്പുമായി നെതര്‍ലന്‍ഡ്സ് പരിശീലകന്
- മൊറോക്കൻ ഹീറോ യാസിൻ ബൗനോയെ ഓർമയില്ലെ? ബ്ലാസ്റ്റേഴ്സ് ആരാധകർ മറക്കാൻ ഇടയില്ല
- നെയ്മറുണ്ടെങ്കിൽ ക്രൊയേഷ്യ ഒരു വെല്ലുവിളിയല്ല, തെളിവായി കണക്കുകൾ
- എനിക്ക് വീട്ടില്‍ പോകണം, എന്റെ പട്ടികളെ കാണണം; തോല്‍വിക്ക് പിന്നാലെ സ്പെയിന് പരിശീലകന്റെ പ്രതികരണം
- റോണോ സത്യം മനസിലാക്കണം: അല്ലെങ്കിൽ ഒരു ദുരന്തമായിട്ടായിരിക്കും കരിയർ അവസാനിക്കുക : ഗാരി നെവിൽ
'എന്തൊരു നാണക്കേടാണ്'; റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയതിനെതിരെ താരത്തിന്റെ കാമുകി
അതേസമയം, സ്വിറ്റ്സര്‍ലന്‍ഡിനെ 6-1 നാണ് പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചത്. റൊണാള്‍ഡോയ്ക്ക് പകരം ആദ്യ ഇലവനില്‍ എത്തിയ റാമോസ് ഹാട്രിക് ഗോള്‍ നേടി
സ്വിറ്റ്സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗലിന്റെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ വിമര്‍ശനവുമായി അദ്ദേഹത്തിന്റെ കാമുകി ജോര്‍ജിന റോഡ്രിഗസ്. റൊണാള്‍ഡോയെ സബ്സ്റ്റിറ്റിയൂട്ട് താരമായി മാത്രം കളത്തിലിറക്കിയ പരിശീലകന് ഫെര്‍ണാണ്ടോ സാന്റോസിന്റെ തീരുമാനം ശരിയായില്ലെന്ന് ജോര്‍ജിന പ്രതികരിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തിന്റെ പ്രതികരണം.
' പോര്‍ച്ചുഗലിന് അഭിനന്ദനങ്ങള്‍. 11 പേര് ചേര്‍ന്ന് ദേശീയ ഗാനം ആലപിക്കുമ്പോള്‍ എല്ലാ കണ്ണുകളും നിന്നിലായിരുന്നു. ലോകത്തിലെ മികച്ച താരത്തെ 90 മിനിറ്റ് ആസ്വദിക്കാന്‍ സാധിക്കാത്തത് എന്തൊരു നാണക്കേടാണ്. നിന്നെ തിരയുന്നതും നിനക്ക് വേണ്ടി ആര്‍പ്പുവിളിക്കുന്നതും ആരാധകര്‍ ഒരിക്കലും അവസാനിപ്പിക്കില്ല,' ജോര്‍ജിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം, സ്വിറ്റ്സര്‍ലന്‍ഡിനെ 6-1 നാണ് പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചത്. റൊണാള്‍ഡോയ്ക്ക് പകരം ആദ്യ ഇലവനില്‍ എത്തിയ റാമോസ് ഹാട്രിക് ഗോള്‍ നേടി. മത്സരത്തിന്റെ 72-ാം മിനിറ്റിലാണ് റൊണാള്‍ഡോയെ കളത്തിലിറക്കിയത്. ഗോളൊന്നും നേടാന്‍ താരത്തിനു സാധിച്ചതുമില്ല.