അഭിറാം മനോഹർ|
Last Modified വെള്ളി, 26 ഡിസംബര്‍ 2025 (17:25 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറി നേടിയെങ്കിലും ഇന്ത്യന്‍ യുവതാരം യശ്വസി ജയ്‌സ്വാളിനെ കാത്തിരിക്കുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ അതേവിധി. അടുത്തമാസം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിലെ സെലക്ടര്‍മാര്‍ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ടീം പ്രഖ്യാപനം വരുമ്പോള്‍ നായകസ്ഥാനത്തേക്ക് ശുഭ്മാന്‍ ഗില്‍ മടങ്ങിയെത്തുമെന്നാണ് കരുതുന്നത്.
ടി20 ലോകകപ്പില്‍ നിന്നും ഒഴിവാക്കപ്പെട്ട ഗില്ലിന് വിമര്‍ശകരുടെ വായടപ്പിക്കാനുള്ള അവസരം കൂടിയാകും ഏകദിന പരമ്പര. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ മടങ്ങിയെത്തുന്നതോടെ ജയ്‌സ്വാളിന് ഓപ്പണിങ്ങില്‍ ടീമില്‍ അവസരം ലഭിക്കില്ലെന്ന് ഉറപ്പാണ്. 2027ലെ ഏകദിന ലോകകപ്പിന് മുന്‍പ് ചുരുക്കം ഏകദിനങ്ങളാണ് ബാക്കിയുള്ളത് എന്നതിനാല്‍ ടീം കോമ്പിനേഷനില്‍ വലിയ മാറ്റങ്ങള്‍ ടീം മാനേജ്‌മെന്റ് വരുത്തില്ല.
ഈ സാഹചര്യത്തില്‍ ജയ്‌സ്വാളിനെ ടീമിലെടുത്താലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കില്ല. ഇതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയും ടീമിന് പുറത്ത് നില്‍ക്കുന്ന സഞ്ജു സാംസണിന്റെ അവസ്ഥയാകും ജയ്‌സ്വാളും നേരിടേണ്ടി വരിക.