ക്രിക്കറ്റിന്റെ അത്ഭുത ബാലന്‍, വൈഭവ് സൂര്യവന്‍ശിക്ക് പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം

Vaibhav Suryavanshi
അഭിറാം മനോഹർ| Last Modified വെള്ളി, 26 ഡിസം‌ബര്‍ 2025 (14:50 IST)
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി പ്രതീക്ഷകളിലൊരാളായ 14 വയസുകാരന്‍ വൈഭവ് സൂര്യവംശിക്ക് രാജ്യത്തെ കുട്ടികള്‍ക്കുള്ള പരമോന്നത ബഹുമതികളിലൊന്നായ പ്രധാനമന്ത്രി രാഷ്ട്രിയ ബാല പുരസ്‌കാരം. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പുരസ്‌കാരം സമ്മാനിച്ചത്. കായികമേഖലയിലെ അസാധാരണമായ നേട്ടങ്ങള്‍ പരിഗണിച്ചാണ് വൈഭവിന് പുരസ്‌കാരം സമ്മാനിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വൈഭവ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കായികം, ശാസ്ത്രം, കല, സാമൂഹിക സേവനം തുടങ്ങി വിവിധ മേഖലകളില്‍ അസാധാരണ നേട്ടങ്ങള്‍ കൈവരിക്കുന്ന 5 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കാണ് ബാല്‍ പുരസ്‌കാരം നല്‍കുന്നത്. ക്രിക്കറ്റിലെ അപൂര്‍വ നേട്ടങ്ങളിലൂടെയാണ് വൈഭവ് ഈ ബഹുമതിക്ക് അര്‍ഹനായത്. ബിഹാറിനെ പ്രതിനിധീകരിച്ച് വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ ദിവസം അരുണാചല്‍ പ്രദേശിനെതിരെ 84 പന്തില്‍ 190 റണ്‍സുമായി വൈഭവ് തിളങ്ങിയിരുന്നു.

36 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം ലിസ്റ്റ് എ ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഐപിഎല്ലില്‍
രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോള്‍ 35 പന്തില്‍ സെഞ്ചുറിയുമായി വൈഭവ് തിളങ്ങിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :