1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Archer in Olie pope axed Ashes series

ബോക്സിങ് ഡേ ടെസ്റ്റ്: ആർച്ചർ പുറത്ത്, പോപ്പിനെ ടീമിൽ നിന്നും ഒഴിവാക്കി

Jofra Archer
ആഷസ് പരമ്പരയിലെ നാലാമത്തെ ടെസ്റ്റ് മത്സരത്തില്‍ നിന്ന് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ പുറത്ത്. പേശികള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് അവസാന 2 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് താരം പുറത്തായത്. ആര്‍ച്ചറിന് പുറമെ പരമ്പരയില്‍ മോശം ഫോം തുടരുന്ന ഇംഗ്ലണ്ട് ബാറ്റര്‍ ഒലി പോപ്പും ടീമില്‍ നിന്ന് പുറത്തായി.
 
ഗസ് അറ്റ്കിന്‍സണായിരിക്കും ആര്‍ച്ചര്‍ക്ക് പകരക്കാരനായി ടീമിലെത്തുക. ഒലി പോപ്പിന് പകരം യുവതാരമായ ജേക്കബ് ബേഥല്‍ മൂന്നാം നമ്പര്‍ താരമായി ആഷസില്‍ തന്റെ അരങ്ങേറ്റം കുറിക്കും. 5 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ 3 മത്സരങ്ങളിലും ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. ശേഷിക്കുന്ന മത്സരങ്ങളില്‍ ആശ്വാസവിജയം ലക്ഷ്യമിട്ടാകും ബെന്‍ സ്റ്റോക്‌സും സംഘവും കളിക്കാനിറങ്ങുക.
അടുത്ത ലേഖനം
Pat Cummins: പുറം വേദന മാറുന്നില്ല, പാറ്റ് കമ്മിൻസ് ടി20 ലോകകപ്പിൽ കളിക്കുന്ന കാര്യം സംശയത്തിൽ