1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. David warner ready to come back after retirement

വിരമിച്ചു എന്നത് ശരി, എന്നാൽ ചാമ്പ്യൻസ് ട്രോഫിയിൽ ഓസീസ് വിളിച്ചാൽ വാർണറെത്തും

Warner
ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ അവസാന സീരീസ് അവസാനിക്കും മുന്‍പെ ഏകദിന ക്രിക്കറ്റിലും കൂടെ വിരമിക്കാനുള്ള ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ തീരുമാനം ക്രിക്കറ്റ് ആരാധകരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. സിഡ്‌നിയില്‍ പാകിസ്ഥാനെതിരെ നാളെ ആരംഭിക്കുന്ന സിഡ്‌നി ടെസ്റ്റിന് മുന്നോടിയായി നടത്തിയ മാധ്യമ സമ്മേളനത്തിലായിരുന്നു വാര്‍ണര്‍ ഏകദിനത്തിലും കൂടെ വിരമിക്കാനുള്ള തന്റെ പ്രഖ്യാപനം നടത്തി.
 
ടെസ്റ്റ് ക്രിക്കറ്റിലെ വാര്‍ണറുടെ വിരമിക്കല്‍ പ്രഖ്യാപനം നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്കിലും ഏകദിനത്തിലെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ആവശ്യമെങ്കില്‍ 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീം തിരിച്ചുവിളിക്കുകയാണെങ്കില്‍ കളിക്കാന്‍ തയ്യാറാണെന്ന് വാര്‍ണര്‍ അറിയിച്ചു. ചാമ്പ്യന്‍സ് ട്രോഫിയില്‍ താരം തിരിച്ചെത്തിയില്ലെങ്കില്‍ 2023 നവംബറില്‍ ഇന്ത്യക്കെതിരെ നടന്ന ലോകകപ്പ് ഫൈനല്‍ പോരാട്ടമായിരിക്കും വാര്‍ണറുടെ അവസാന മത്സരം.
 
2009ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിനത്തില്‍ അരങ്ങേറിയ വാര്‍ണര്‍ 161 മത്സരങ്ങളില്‍ നിന്നായി 6932 റണ്‍സാണ് നേടിയിട്ടുള്ളത്. 22 സെഞ്ചുറികളും 33 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
നഥാൻ ലിയോൺ കരിയറിൽ ബുദ്ധിമുട്ടിയത് 3 താരങ്ങൾക്കെതിരെ, അതിൽ രണ്ടുപേരും ഇന്ത്യക്കാർ