1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. David warner picks toughest bowler he ever faced

ഏറ്റവും ബുദ്ധിമുട്ടിയത് ആ ബൗളറെ നേരിടുമ്പോൾ: വാർണർ

Warner
ടെസ്റ്റ് ക്രിക്കറ്റിനൊപ്പം ഏകദിന ക്രിക്കറ്റും അവസാനിപ്പിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണിംഗ് താരമായ ഡേവിഡ് വാര്‍ണര്‍. 15 വര്‍ഷക്കാലം നീണ്ടുനിന്ന ക്രിക്കറ്റ് കരിയറിനാണ് ഇതോടെ അവസാനമാകുന്നത്. രാജ്യാന്തര ക്രിക്കറ്റിലെ 2 ഫോര്‍മാറ്റുകളില്‍ കളി മതിയാക്കുമ്പോള്‍ തന്റെ അന്താരാഷ്ട്ര കരിയറില്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളര്‍ ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
 
ദക്ഷിണാഫ്രിക്കന്‍ ഇതിഹാസപേസറായ ഡെയ്ല്‍ സ്‌റ്റെയ്‌നിനെയാണ് വാര്‍ണര്‍ താന്‍ നേരിട്ട ഏറ്റവും മികച്ച ബൗളറായി തിരെഞ്ഞെടുത്തത്. മൈതാനത്ത് ഒരിക്കലും പുഞ്ചിരി നല്‍കാത്ത ഒരു തെറ്റും വരുത്താത്ത എതിരാളിയായിരുന്നു സ്‌റ്റെയ്‌നെന്നും സ്‌റ്റെയ്‌നിനെ നേരിടുക എന്നത് കടുപ്പമേറിയ കാര്യമാണെന്നും വാര്‍ണര്‍ പറയുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ 201617 ഹോം പരമ്പരയില്‍ കളിക്കുമ്പോള്‍ ഷോണ്‍ മാര്‍ഷും ഞാന്‍ ബാറ്റ് ചെയ്യുകയാണ്. ഷോണ്‍ എന്റെ അടുത്ത് വന്ന് പറഞ്ഞത് ഓര്‍മയുണ്ട്. എനിക്ക് അവനെ മറികടക്കാന്‍ കഴിയില്ല. എങ്ങനെ അവനെ നേരിടുമെന്ന് എനിക്കറിയില്ല. ആ കളിയിലും മികച്ച പ്രകടനമായിരുന്നു സ്‌റ്റെയ്ന്‍ നടത്തിയത്. വാര്‍ണര്‍ പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
വിരമിച്ചു എന്നത് ശരി, എന്നാൽ ചാമ്പ്യൻസ് ട്രോഫിയിൽ ഓസീസ് വിളിച്ചാൽ വാർണറെത്തും