1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India-US relations sour

ഇന്ത്യ-യുഎസ് ബന്ധം വഷളായി; അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാതെ ഇന്ത്യ

Elon Musk
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇലോണ്‍ മസ്‌കിന്റെ 'സ്റ്റാര്‍ലിങ്കിന്'  പ്രത്യേക പരിഗണന നല്‍കാനോ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനോ ഇന്ത്യ തയ്യാറല്ല. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് കമ്പനികളെപ്പോലെ തന്നെ അമേരിക്കന്‍ കമ്പനികളും നിലവിലുള്ള നിയമങ്ങളും സുരക്ഷാ നടപടിക്രമങ്ങളും പാലിക്കണമെന്ന് ഇന്ത്യ നിലപാടെടുക്കുന്നു.
 
ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കും പ്രൊഫഷണലുകള്‍ക്കും മേല്‍ അമേരിക്ക നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ ബിസിനസ് താല്‍പ്പര്യങ്ങളോട് പ്രത്യേക അനുഭാവം കാണിക്കേണ്ട കാര്യമില്ലെന്ന് ന്യൂഡല്‍ഹി കരുതുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.
 
'ഇന്ത്യ-യുഎസ് ബന്ധം കുത്തനെ വഷളായിരിക്കുകയാണ്. എന്നാല്‍ ഞങ്ങളുടെ ജനങ്ങള്‍ക്ക് ശരിയായത് എന്താണോ, അത് ഞങ്ങള്‍ ചെയ്യും'- ഈ വിഷയം നിരീക്ഷിക്കുന്ന ഒരു വൃത്തം ബിസിനസ്ലൈനിനോട് പറഞ്ഞു. പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിച്ചേക്കില്ലെങ്കിലും, ഇരു സമ്പദ്വ്യവസ്ഥകളും തമ്മിലുള്ള പതിവ് വാണിജ്യ ഇടപാടുകളും ബിസിനസ് സഹകരണങ്ങളും സാധാരണ പോലെ തുടരുമെന്ന് ആ വൃത്തം കൂട്ടിച്ചേര്‍ത്തു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നഷ്ടം വര്‍ധിക്കുന്നു, വിമാന ഇന്ധനവില കുതിച്ചുയരുന്നു; എയര്‍ ഇന്ത്യ ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കുന്നു