1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. KL Rahul historic test century against SENA countries

SENA രാജ്യങ്ങൾക്കെതിരെ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണർ, ചരിത്രനേട്ടം കുറിച്ച് കെ എൽ രാഹുൽ, ന്യൂസിലൻഡിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ

KL Rahul, Test century, SENA Countries, Cricket News, India vs Newzealand
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ സെഞ്ചുറിപ്രകടനവുമായി കളം നിറഞ്ഞ് കെ എല്‍ രാഹുല്‍. ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടിയതോടെ ഓപ്പണറെന്ന നിലയില്‍ സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ രാജ്യങ്ങള്‍ക്കെതിരെ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി കെ എല്‍ രാഹുല്‍ മാറി.
 
12 വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂസിലന്‍ഡില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് രാഹുല്‍. ഇതിന് മുന്‍പ് 2014ല്‍ അജിങ്ക്യ രഹാനെയും വിരാട് കോലിയുമാണ് ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയത്. ഇതേ ഗ്രൗണ്ടില്‍ തന്നെയായിരുന്നു ഇരുവരുടെയും സെഞ്ചുറികള്‍.മത്സരത്തില്‍ ജേക്കബ് ഡഫി എറിഞ്ഞ 69മത്തെ ഓവറിലായിരുന്നു രാഹുലിന്റെ സെഞ്ചുറി. 207 പന്തില്‍ 8 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയായിരുന്നു രാഹുലിന്റെ ഇന്നിങ്ങ്‌സ്.ALSO READ: India vs New Zealand 1st Test Day 2: ഇന്ത്യ 209 റൺസ് അകലെ, ഒൻപത് വിക്കറ്റുകൾ ശേഷിക്കുന്നു
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
എന്റെ മകന്റെ പിന്‍ഗാമി അവന്‍ തന്നെയെന്ന് മെസ്സിയുടെ അമ്മ, സമയമായില്ലെന്ന് സ്‌കലോണി