ഒന്നാം ഏകദിനത്തിൽ നാണംകെട്ട് ഇംഗ്ലണ്ട്; ഓസ്‌ട്രേലിയയ്ക്ക് ഏഴ് വിക്കറ്റ് ജയം
Australia
ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഒന്നാം ഏകദിനത്തിൽ നാണംകെട്ട് ഇംഗ്ലണ്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 33.4 ഓവറിൽ 131 ന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ 23.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഓസ്‌ട്രേലിയ ലക്ഷ്യംകണ്ടു.
നായകൻ മിച്ചൽ മാർഷ് ഓസ്‌ട്രേലിയയ്ക്കായി 30 പന്തിൽ നാല് ഫോറും നാല് സിക്‌സും സഹിതം 50 റൺസ് നേടി. മാറ്റ് റെൻഷോ (38 പന്തിൽ 26), ജോഷ് ഇംഗ്ലിസ് (42 പന്തിൽ 23) എന്നിവർ പുറത്താകാതെ നിന്നു. കൂപ്പർ കൊണോലി 30 പന്തിൽ 27 റൺസെടുത്തു.
ബൗളിങ്ങിൽ ഓസ്‌ട്രേലിയയ്ക്കായി മാഹിൽ ബേർഡ്മാൻ 7.4 ഓവറിൽ 24 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. സ്‌പെൻസർ ജോൺസൺ മൂന്നും സേവ്യർ ബാർട്ട്‌ലെറ്റ് ഒരു വിക്കറ്റും സ്വന്തമാക്കി. 29 റൺസെടുത്ത അറ്റ്കിൻസൺ ആണ് ഇംഗ്ലണ്ട് നിരയിൽ ബാറ്റിങ്ങിലെ ടോപ് സ്‌കോറർ.
മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളും അടങ്ങിയതാണ് ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയൻ പര്യടനം.
