1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Arjun tendulkar's allround performance leads ARCS to T20 mumbai win

സച്ചിന്റെ മകന്‍, ആ ടാഗ് ലൈന്‍ മാറ്റാം, ഇനി സ്വന്തം മേല്‍വിലാസം : മുംബൈ ടി20 ലീഗില്‍ ഓള്‍റൗണ്ട് മാസ്റ്റര്‍ക്ലാസുമായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍

കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ താരമായിരുന്ന അര്‍ജുന്‍ കിട്ടിയ ഒരേ ഒരു അവസരത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ് ശ്രദ്ധ നേടിയിരുന്നു.

Arjun tendulkar, ARCS vs Bandra blasters, T20 mumbai league, Cricket News
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് അടിസ്ഥാനവിലയ്ക്ക് സ്വന്തമാക്കിയത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ട്രോളുകള്‍ക്കിരയായ താരമാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ഇതിഹാസതാരത്തിന്റെ മകന്‍ എന്ന ലേബലാണ് അര്‍ജുനെ സഹായിക്കുന്നതെന്ന ആരാധകരുടെ ചിന്തയായിരുന്നു ഇതിന് കാരണമായത്. എന്നാല്‍ താരലേലത്തില്‍ ടീമിലെത്തി ബെഞ്ചില്‍ ഇരിക്കാനായിരുന്നു അര്‍ജുന്റെ വിധി.
 
സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനെന്ന മേല്‍വിലാസത്തില്‍ നിന്നും മാറി സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാനായി ഈ കാലയളവിലെല്ലാം വലിയ പ്രയത്‌നമാണ് അര്‍ജുന്‍ നടത്തിയത്. കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ താരമായിരുന്ന അര്‍ജുന്‍ കിട്ടിയ ഒരേ ഒരു അവസരത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മുംബൈ ടി20 ലീഗില്‍ തന്റെ ഓള്‍റൗണ്ട് പ്രകടനം കൊണ്ട് വരവറിയിച്ചിരിക്കുകയാണ് താരം.
 
ബാന്ദ്രാ ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തില്‍ ആദ്യം പന്ത് കൊണ്ടും പിന്നീട് ബാറ്റ് കൊണ്ടുമായിരുന്നു അര്‍ജുന്റെ വമ്പന്‍ പ്രകടനം. ഇടം കയ്യന്‍ പേസറായ അര്‍ജുന്‍ 3 ഓവറില്‍ വെറും 11 റണ്‍സ് വഴങ്ങി 3 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ബാറ്റിംഗ് ഓര്‍ഡറില്‍ മൂന്നാമനായി എത്തിയ അര്‍ജുന്‍ 34 പന്തില്‍ 66 റണ്‍സാണ് അടിച്ചെടുത്തത്. 4 ബൗണ്ടറികളും 5 സിക്‌സറുകളും അടങ്ങുന്നതായിരുന്നു അര്‍ജുന്റെ ഇന്നിങ്ങ്‌സ്. മുഷീര്‍ ഖാനൊപ്പം 116 റണ്‍സ് കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയ അര്‍ജുന്‍ ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.
 
പ്രകടനത്തോടെ വര്‍ഷങ്ങളായി തന്റെ മുകളിലുണ്ടായിരുന്ന താരപുത്രന്‍ എന്ന ടാഗ് കൂടിയാണ് അര്‍ജുന്‍ പിഴുതെറിഞ്ഞത്. ബോളുകൊണ്ടും ബാറ്റ് കൊണ്ടും തനിക്ക് ടീമിനെ സഹായിക്കാനാകുമെന്ന് അര്‍ജുന്‍ ഇതോടെ തെളിയിച്ചു കഴിഞ്ഞു.  ആഭ്യന്തര ലീഗിലും ടി20 ലീഗുകളിലും സാന്നിധ്യമായ അര്‍ജുന് ഇതോടെ അടുത്ത ഐപിഎല്ലില്‍ കൂടുതല്‍ അവസരമൊരുങ്ങുമെന്ന് ഉറപ്പാണ്. മികച്ച പ്രകടനങ്ങളോടെ പേസ് ഓള്‍റൗണ്ടറായി ഇന്ത്യന്‍ ടീമിലെത്താനുള്ള പ്രയ്ത്‌നത്തിലാണ് അര്‍ജുനിപ്പോള്‍.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
3542 കോടി!, ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റി ബ്രാൻഡായി കോലി, ആദ്യ പത്തിൽ രോഹിത്തും ധോനിയും