ദുബെയെ വിട്ടുകളയാനാണോ പ്ലാൻ?, അവൻ ബീസ്റ്റായി മാറും, ചെന്നൈയ്ക്ക് മുന്നറിയിപ്പ് നൽകി അശ്വിൻ
ചെന്നൈ എപ്പോഴും അവരുടെ ചില താരങ്ങളെ വില കുറച്ച് കാണാറുണ്ട്.
2027 ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നതിനിടെ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ശിവം ദുബെയെ കൈവിടുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരമായ ആര്‍ അശ്വിന്‍. ഹാര്‍ദ്ദിക് പാണ്ഡ്യയെ ടീമിലെത്തിക്കാനായി ചെന്നൈ ശിവം ദുബെ, ഖലീല്‍ അഹമ്മദ് എന്നീ താരങ്ങളെ വിട്ടുനല്‍കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചെന്നൈ ദുബെയെ കൈവിട്ടാല്‍ അതൊരു വലിയ നഷ്ടമാകുമെന്നാണ് മുന്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് താരം കൂടിയായ ആര്‍ അശ്വിന്‍ പറയുന്നത്.
ചെന്നൈ എപ്പോഴും അവരുടെ ചില താരങ്ങളെ വില കുറച്ച് കാണാറുണ്ട്. ശിവം ദുബെ ഫീല്‍ഡില്‍ വലിയ വീഴ്ചകള്‍ വരുത്തുന്നുണ്ട്. എന്നാല്‍ ദുബെ ചെന്നൈയില്‍ നിന്ന് മറ്റേതെങ്കിലും ടീമിലേക്ക് പോവുകയാണെങ്കില്‍ അവന്‍ ഒരു ബീസ്റ്റായി മാറുമെന്നാണ് അശ്വിന്റെ മുന്നറിയിപ്പ്.
2022ലാണ് ദുബെ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തിയെങ്കിലും മുന്‍ സീസണുകളില്‍ ചെന്നൈ ടീമിന്റെ പ്രധാനഭാഗങ്ങളില്‍ ഒന്ന് ദുബെയായിരുന്നു.