അനുബന്ധ വാര്‍ത്തകള്‍
- ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്, ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ക്വാറന്റൈന് വേണ്ടെന്ന് ബിസിസിഐ
- ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്,ഓസീസ് താരങ്ങൾക്ക് ക്വാറന്റൈൻ വേണ്ടെന്ന് ബിസിസിഐ
- ടെസ്റ്റിൽ നിന്നും വിരമിക്കാൻ ചിന്തിച്ചു: വെളിപ്പെടുത്തലുമായി ബ്രോഡ്
- സൂപ്പർ ഓവറിന് തൊട്ടുമുൻപ് സിഗരറ്റ് ബ്രേക്ക് എടുത്ത് കളിക്കാനിറങ്ങിയ ബെൻ സ്റ്റോക്സ്: ഇംഗ്ലണ്ടിന്റെ കിരീടനേട്ടത്തിന് ഒരു വർഷം
- ഹോൾഡറുടെ ആറാട്ടിൽ ക്രിക്കറ്റ് മത്സരങ്ങൾക്ക് തുടക്കം, ഇംഗ്ലണ്ടിനെതിരെ വിൻഡീസിന് മികച്ച തുടക്കം
ടെസ്റ്റിൽ 600 വിക്കറ്റ്: ചരിത്രനേട്ടം സ്വന്തമാക്കി ജെയിംസ് ആൻഡേഴ്‌സൺ
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 600 വിക്കറ്റുകൾ സ്വന്തമാക്കുന്ന ലോകത്തെ ആദ്യ ഫാസ്റ്റ് ബൗളറായി ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസർ ജെയിംസ് ആൻഡേഴ്‌സൺ. പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിലാണ് ആൻഡേഴ്‌സൺ ഈ ചരിത്ര നേട്ടത്തിലെത്തിയത്.
600 വിക്കറ്റുകൾ എന്ന നേട്ടത്തിലെത്തുന്ന നാലാമത്തെ മാത്രം ബൗളറാണ് ആൻഡേഴ്‌സൺ. സ്പിന്നര്‍മാരായ മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലെ എന്നിവരാണ് ഇതിന് 600 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ളത്. ഇതിൽ 800 വിക്കറ്റുകൾ സ്വന്തമാക്കിയ ലങ്കൻ താരമായ മുരളീധരനാണ് പട്ടികയിൽ ഒന്നാമതുഌഅത്. 708 ടെസ്റ്റ് വിക്കറ്റുകളുമായി ഓസീസ് ഇതിഹാസ സ്പിന്നർ ഷെയ്‌ൻ വോണും 619 വിക്കറ്റുകളുമായി ഇന്ത്യൻ സ്പിൻ താരമായിരുന്ന അനിൽ കുംബ്ലെയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
156 ടെസ്റ്റുകളില്‍ നിന്നാണ് ആന്‍ഡേഴ്സന്‍ 600 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയ ഫാസ്റ്റ് ബൗളറെന്ന നേട്ടം ഇതിനുമുൻപ് ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ പേരിലായിരുന്നു. 563 വിക്കറ്റുകളായിരുന്നു അദ്ദേഹം നേടിയത്. ഈ റെക്കോഡ് 2018-ല്‍ ഇന്ത്യക്കെതിരേ നടന്ന ഓവല്‍ ടെസ്റ്റില്‍ ആന്‍ഡേഴ്സണ്‍ മറികടന്നിരുന്നു.