അനുബന്ധ വാര്‍ത്തകള്‍
- രോഹിത് ശർമ ഉൾപ്പെടെ അഞ്ച് പേർക്ക് ഖേൽരത്ന പുരസ്കാരം
- ഐപിഎൽ: മൂല്യമേറിയ താരത്തിനുള്ള അവാർഡ് രണ്ട് തവണ നേടിയ താരങ്ങൾ ഇവരാണ്
- ഐതിഹാസികം, 130 കോടി ഇന്ത്യക്കാരും നിരാശർ, ധോണിയ്ക്ക് കത്തയച്ച് പ്രധാനമന്ത്രി
- ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്,ഓസീസ് താരങ്ങൾക്ക് ക്വാറന്റൈൻ വേണ്ടെന്ന് ബിസിസിഐ
- ക്രിക്കറ്റ്: രണ്ട് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരികരിച്ചു
ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്, ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ക്വാറന്റൈന് വേണ്ടെന്ന് ബിസിസിഐ
ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്, ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ക്വാറന്റൈന് വേണ്ടെന്ന് ബിസിസിഐ അറിയിച്ചു. എല്ലാ താരങ്ങളും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന നേരത്തെയുള്ള തീരുമാനമാണ് ബിസിസിഐ പിന്‍വലിച്ചിരിക്കുകയാണ്.
പരമ്പര കഴിഞ്ഞ് യുഎഇലെത്തുന്ന താരങ്ങള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചാല്‍ തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടമാകുമായിരുന്നു. ഇതൊഴിവാക്കാന്‍ വേണ്ടിയിട്ടാണ് ക്വാറന്റൈന് വേണ്ടെന്ന നിര്‍ദേശം നല്‍കിയത്. ഇംഗ്ലണ്ട് - ഓസ്ട്രേലിയ ടി20 പരമ്പര സെപ്റ്റംബര്‍ 16നാണ് അവസാനിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഐപിഎല്ലും ആരംഭിക്കും.