1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Considered retirement after first test drop out says stuart broad

ടെസ്റ്റിൽ നിന്നും വിരമിക്കാൻ ചിന്തിച്ചു: വെളിപ്പെടുത്തലുമായി ബ്രോഡ്

ടെസ്റ്റ്
വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ടീമിൽ നിന്നും പുറത്തായതോടെ താൻ മാനസികമായി തളർന്നിരുന്നെന്നും വിരമിക്കാൻ പദ്ധതിയിട്ടിരുന്നെന്നും വെളിപ്പെടുത്തി ഇംഗ്ലീഷ് പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്.
 
ആദ്യ ടെസ്റ്റിൽ കളിക്കാനാകും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ടീമിൽ നിന്നും പുറത്തായതോടെ വിരമിക്കൽ ചിന്തയിലായി.രണ്ട് ദിവസം ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്നാൽ ആദ്യ ടെസ്റ്റിൽ ടീമിനെ നയിച്ച ബെൻ സ്റ്റോക്‌സ് രാത്രി ഏറെനേരം സംസാരിച്ചു.ഇത് ഏറെ സഹായിച്ചു. 
 
ടെസ്റ്റ് കരിയറില്‍ 500 വിക്കറ്റ് എന്ന നാഴികക്കല്ല് വിന്‍ഡീസിനെതിരായ പരമ്പരയ്‌ക്കിടെ സ്റ്റുവര്‍ട്ട് ബ്രോഡ് പിന്നിട്ടിരുന്നു.ഈ ചരിത്ര നേട്ടം സ്വന്തമാക്കുന്ന ഏഴാം താരമായി ഇതോടെ ബ്രോഡ്. 500 വിക്കറ്റ് തികയ്‌ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ബൗളറാണ് ബ്രോഡ്.
അടുത്ത ലേഖനം
ക്രിക്കറ്റിൽ നിന്നും ആദ്യമായിൽ ലഭിച്ച പ്രതിഫലം 50 രൂപ, പഴയ കാലം ഓർത്തെടുത്ത് ഹിറ്റ്മാൻ !