ഗാർഡിയോളയുമായി ഫോണിൽ സംസാരിച്ചു: മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified ബുധന്‍, 26 ഓഗസ്റ്റ് 2020 (11:48 IST)
സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുമായി കരാർ അവസാനിപ്പിക്കുന്ന സൂപ്പർ താരം ലയണൽ മെസി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെന്ന് റിപ്പോർട്ട്. മെസി ബാഴ്‌സ വിടുമെന്ന് ഈ മാസം തുടക്കത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ മാഴ്‌സലോ ബച്ച്‌ലറാണ് ഇക്കാര്യം പുറത്തുവിട്ടത്.

മുൻ ബാഴ്‌സലോണ പരിശീലകനൗം ഇപ്പോഴത്തെ സിറ്റി പരിശീലകനുമായ പെപ് ഗാർഡിയോളയുമായി മെസി സംസാരിച്ചതയാണ് പുറത്തുവരുന്ന വാർത്തകൾ. യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂനിച്ചിനോട് 8-2 തോല്‍വി പിണഞ്ഞ് ദിവസങ്ങള്‍ക്കകം മെസി ഗാർഡിയോളയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

മെസിയെ സ്വന്തമാക്കാൻ നേരത്തെയും സിറ്റി ശ്രമങ്ങൾ നടത്തിയിരുന്നു. മെസിയെ ഉൾപ്പെടുത്തികൊണ്ടുള്ള പദ്ധതി സിറ്റി തയ്യാറാക്കിയിട്ടുണ്ടെന്നാണ് ഇഎസ്‌പിഎൻ റിപ്പോർട്ട് ചെയ്യുന്നത്. മെസിയും ഗാർഡിയോളയും തമ്മിലുള്ള അടുത്ത ബന്ധവും ഈ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :