അനുബന്ധ വാര്‍ത്തകള്‍
- റഷ്യയില്‍ കൊവിഡിനെതിരായ മരുന്ന് ഫാര്‍മസികളില്‍ വില്‍ക്കാന്‍ അനുമതി
- താരങ്ങളുടെ കൂറുമാറ്റം: നടിയെ ആക്രമിച്ച കേസില്‍ 'അവള്‍ക്കൊപ്പം' ഹാഷ് ടാഗ് വീണ്ടും തരംഗം
- സമാധാനം മാത്രം ആഗ്രഹിച്ച മഹാത്മ ഗാന്ധിയേയും അവര്‍ വെറുതേ വിട്ടില്ല: ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധിച്ചവര്‍ അക്രമകാരികളെന്ന് ട്രംപ്
- സംസ്ഥാനത്ത് അതിതീവ്ര മഴ: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
- സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ്: സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തു
റഷ്യയില്‍ ഫാര്‍മസികളില്‍ കൊവിഡിനെതിരായ മരുന്നുകള്‍ വില്‍പ്പനയ്ക്ക്
റഷ്യയില്‍ കൊവിഡിനെതിരായ മരുന്ന് ഫാര്‍മസികളില്‍ വില്‍ക്കാന്‍ അനുമതി ലഭിച്ചു. കൊവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പോടെ ഇനി ഫാര്‍മസികളില്‍ നിന്ന് മരുന്ന് വാങ്ങാം. കൊറോണവിര്‍ എന്ന മരുന്നാണ് വില്‍ക്കാന്‍ അനുമതി നല്‍കിയത്. റഷ്യന്‍ മരുന്ന് കമ്പനിയായ ആര്‍ ഫാമാണ് മരുന്ന് വികസിപ്പിച്ചത്. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു രാജ്യത്ത് കൊവിഡിനെതിരായ മരുന്ന് ഫാര്‍മസികളില്‍ വില്‍ക്കാന്‍ കിട്ടുന്നത്.
കൊറോണയ്‌ക്കെതിരെ ജപ്പാനില്‍ ഉപയോഗിക്കുന്ന ഫാവിപിറാവിന്‍ എന്ന മരുന്നില്‍ നിന്നാണ് റഷ്യ കൊറോണവീര്‍ വികസിപ്പിച്ചെടുത്തത്. ഫാവിപിറാവിന്‍ ഇന്ത്യയിലും കൊറോണയ്‌ക്കെതിരെ ഉപയോഗിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് മരുന്ന് നല്‍കുന്നത്.