സമാധാനം മാത്രം ആഗ്രഹിച്ച മഹാത്മ ഗാന്ധിയേയും അവര്‍ വെറുതേ വിട്ടില്ല: ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധിച്ചവര്‍ അക്രമകാരികളെന്ന് ട്രംപ്

ശ്രീനു എസ്| Last Updated: ശനി, 19 സെപ്‌റ്റംബര്‍ 2020 (15:36 IST)
ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ അമേരിക്കയില്‍ പ്രതിഷേധിച്ചവര്‍ അക്രമകാരികളെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ മേയ് 25നായിരുന്നു ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് മിനിയ പൊളിസില്‍ മേലുദ്യോഗസ്ഥന്റെ ആക്രമണത്തില്‍ മരിച്ചത്. ഇതേത്തുടര്‍ന്ന് വലിയ പ്രതിഷേധങ്ങളാണ് അമേരിക്കയിലുടനീളം ഉണ്ടായത്. പ്രതിഷേധത്തില്‍ നിരവധി പൊതുമുതലുകളും നശിപ്പിക്കപ്പെട്ടിരുന്നു.

'ആദ്യമവര്‍ എബ്രഹാം ലിങ്കന്റെ പ്രതിമ തകര്‍ത്തു. പിന്നീട് ജോര്‍ജ് വാഷിങ്ടണിന്റേയും തോമസ് ജെഫേഴ്സണിന്റേയും പ്രതിമകളെ അവര്‍ ആക്രമിച്ചു. സമാധാനം മാത്രമാഗ്രഹിച്ച മഹാത്മ ഗാന്ധിയേയും അവര്‍ വെറുതെ വിട്ടില്ല. നിലവില്‍ നമുക്ക് സമാധാനമുള്ളതിനാലും ഗാന്ധിയോട്പ്രതിപത്തി ഇല്ലാത്തതിനാലുമായിരിക്കും അവരങ്ങനെ ചെയ്തത്, ഗാന്ധി പ്രതിമയ്ക്ക് നിത്യശാന്തി നേരുന്നു'.മിനസ്സോട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണറാലിയെ അഭിസംബോധന ചെയ്യവെ ട്രംപ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :