അനുബന്ധ വാര്‍ത്തകള്‍
- 30 സെക്കന്റിനുള്ളില്‍ കൊവിഡ് ഫലം അറിയാനുള്ള ടെസ്റ്റിങ് കിറ്റുകളുടെ പരീക്ഷണത്തിനായി ഇസ്രയേല്‍ സംഘം ഇന്ത്യയിലേക്ക് തിരിച്ചു
- മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഏഴു പേർക്ക് കൊവിഡ്, 40 പേർക്ക് രോഗ ലക്ഷണങ്ങൾ, സമ്പർക്ക വ്യാപന ഭീതിയിൽ വയനാട്ടിലെ തവിഞ്ഞാൽ
- കുഴഞ്ഞുവീണയാളെ കൊവിഡ് ഭയന്ന് ആബുലൻസിൽ കയറ്റാൻ ആരും കൂട്ടാക്കിയില്ല, സഹായമില്ലാതെ കിടന്നത് അരമണിക്കൂർ, മധ്യവയസ്കന് ദാരുണാന്ത്യം
- പബ്ജി അടക്കമുള്ള 295 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു
- ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,64 കോടി, ഒരുകോടിയിലധികം പേർക്ക് രോഗമുക്തി
ഇസ്രയേല്‍ സാങ്കേതിക വിദ്യയും ഇന്ത്യന്‍ നിര്‍മാണ ശേഷിയും കൂട്ടിച്ചേര്‍ത്ത് കൊവിഡിനെതിരെ പ്രതിരോധിക്കാനാണ് ലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം
30 സെക്കന്റിനുള്ളില്‍ കൊവിഡ് ഫലം അറിയാനുള്ള ടെസ്റ്റിങ് കിറ്റുകളുടെ പരീക്ഷണത്തിനായി ഇസ്രയേല്‍ സംഘം ഇന്ത്യയിലേക്ക് തിരിച്ചു. ഇത്തരത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇസ്രയേല്‍ സ്ഥാനപതി റോണ്‍ മല്‍ക്ക പറഞ്ഞു. ഇസ്രയേലില്‍ കൊവിഡ് വ്യാപനം ഉണ്ടായപ്പോള്‍ ഇന്ത്യ മരുന്നുകളും മാസ്കുകളും ഇസ്രയേലില്‍ എത്തിച്ചിരുന്നു.
കിറ്റുകളുടെ ആദ്യഘട്ട പരീക്ഷണം ഇസ്രയേലില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇസ്രയേല്‍ സാങ്കേതിക വിദ്യയും ഇന്ത്യന്‍ നിര്‍മാണ ശേഷിയും കൂട്ടിച്ചേര്‍ത്ത് കൊവിഡിനെതിരെ പ്രതിരോധിക്കാനാണ് ലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം പ്രസ്ഥാവനയില്‍ പറഞ്ഞു. രക്തപരിശോധനയിലൂടെ 30 സെക്കന്റുകൊണ്ട് വൈറസിന്റെ സാനിധ്യം കണ്ടെത്താന്‍ സഹായിക്കുന്നതാണ് കിറ്റുകള്‍.