ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,64 കോടി, ഒരുകോടിയിലധികം പേർക്ക് രോഗമുക്തി

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 27 ജൂലൈ 2020 (10:15 IST)
ലോകത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,64,12,794 ആയി ഇതുവരെ 6,52,039 പേർക്കാണ് കൊവിഡ് ബാധയെ തുടർന്ന് ലോകത്ത് ജീവൻ നഷ്ടമായത്. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി കടന്നു എന്നതാണ് ആശ്വാസകരമായ കാര്യം 1,00,42,362 പേരാണ് ലോകത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടിയത്.

അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് രോഗബാധ ഏറ്റവും രൂക്ഷമായിരിയ്ക്കുന്നത്. 24 മണിക്കൂറിനിടെ 55,735 പുതിയ കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 43,71,444 ആയി. 1,49,845 പേർക്കാണ് അമേരിക്കയിൽ ജീവൻ നഷ്ടമായത്.

കഴിഞ്ഞ ദിവസം മാത്രം 23,467 പേർക്കാണ് ബ്രസീലിൽ രോഗബാധ സ്ഥിരീകരിച്ചത്. 24,19,901 പേർക്ക് ബ്രസീലിൽ ആകെ രോഗം സ്ഥിരീകരിച്ചു. 87,052 പേരാണ് ബ്രസീലിൽ മരണപ്പെട്ടത്. ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14 ലക്ഷം കടന്നു. 49,931 പേർക്കാണ് കഴിഞ്ഞ ദിവസം മാത്രം ഇന്ത്യയിൽ രോഗബാധ സ്ഥിരീകരിച്ചത്. 14,35,453 പേർക്ക് ഇന്ത്യയിൽ രോഗബാധ സ്ഥിരീകരിച്ചപ്പോൾ 32,771 പേർ ഇന്ത്യയിൽ മരണപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :