ശ്രീനു എസ്|
Last Updated:
തിങ്കള്‍, 27 ജൂലൈ 2020 (16:07 IST)
30 സെക്കന്റിനുള്ളില്‍ കൊവിഡ് ഫലം അറിയാനുള്ള ടെസ്റ്റിങ് കിറ്റുകളുടെ പരീക്ഷണത്തിനായി ഇസ്രയേല്‍ സംഘം ഇന്ത്യയിലേക്ക് തിരിച്ചു. ഇത്തരത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇസ്രയേല്‍ സ്ഥാനപതി റോണ്‍ മല്‍ക്ക പറഞ്ഞു. ഇസ്രയേലില്‍ കൊവിഡ് വ്യാപനം ഉണ്ടായപ്പോള്‍
ഇന്ത്യ മരുന്നുകളും മാസ്‌കുകളും ഇസ്രയേലില്‍ എത്തിച്ചിരുന്നു.
കിറ്റുകളുടെ ആദ്യഘട്ട പരീക്ഷണം ഇസ്രയേലില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇസ്രയേല്‍ സാങ്കേതിക വിദ്യയും ഇന്ത്യന്‍ നിര്‍മാണ ശേഷിയും കൂട്ടിച്ചേര്‍ത്ത് കൊവിഡിനെതിരെ പ്രതിരോധിക്കാനാണ് ലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം പ്രസ്ഥാവനയില്‍ പറഞ്ഞു. രക്തപരിശോധനയിലൂടെ 30 സെക്കന്റുകൊണ്ട് വൈറസിന്റെ സാനിധ്യം കണ്ടെത്താന്‍ സഹായിക്കുന്നതാണ് കിറ്റുകള്‍.