അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയുടെ കൊവിഡ് വാക്‌സിൻ അടുത്തവർഷം ആദ്യം: കേന്ദ്ര ആരോഗ്യ മന്ത്രാലയം
- രാജ്യത്തെ ഏറ്റവും മികച്ച മലയോര ടൂറിസം കേന്ദ്രത്തിനുള്ള പുരസ്ക്കാരത്തില്‍ രണ്ടാം സ്ഥാനം മൂന്നാറിന്
- ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
- നാളെമുതല്‍ മൂന്നുദിവസത്തേക്ക് കേരളത്തില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
- ഉഴിച്ചിലിന്റെ മറവില്‍ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; 60കാരനായ മര്‍മ്മ ചികിത്സകന് അറസ്റ്റില്‍
ആശങ്കയുണർത്തുന്ന സാഹചര്യം: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് ഐഎംഎ
അതിരൂക്ഷമായ കൊവിഡ് വ്യാപനമാണ് സംസ്ഥാനത്ത് സംഭവിക്കുന്നതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ: എബ്രഹാം വർഗീസ്. വളരെ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്. വ്യാപനം അതിരൂക്ഷമായികൊണ്ടിരിക്കുന്നു. എല്ലാവരും വളരെയധികം ശ്രദ്ധിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
ജീവനാണ് പരമപ്രധാനം. ആൾക്കൂട്ടമുണ്ടാകുന്നതിൽ ശ്രദ്ധവേണം. സർക്കാറും ജനങ്ങളും ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണം.ലോക്ക്ഡൗണിലേക്ക് കടക്കാതിരിക്കണമെങ്കില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം. സര്‍ക്കാര്‍ ആശുപത്രികളെല്ലാം നിറഞ്ഞിട്ടുണ്ട്. ചികിത്സ വരും ദിവസങ്ങള്‍ സങ്കീര്‍ണ്ണമാകുമെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. ആൾക്കൂട്ടംനൊഴിവാക്കാൻ എല്ലാ നിയമനടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും ഐഎംഎ പ്രസിഡന്റ് ആവശ്യപ്പെട്ടു.