1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Is Veg diet good for health

സമ്പൂർണ വെജിറ്റേറിയൻ ഡയറ്റ്; ആരോഗ്യത്തിനു നന്നല്ല !

Diet, Veg food, Vegerian Diet, Is Veg diet good for health
പൂർണ സസ്യാഹാരികൾ ആണെന്ന് ചിലർ വളരെ അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടില്ലേ? എന്നാൽ അതുകൊണ്ട് ആരോഗ്യത്തിനു പ്രത്യേകിച്ച് ഗുണങ്ങളൊന്നും ഇല്ലെന്നതാണ് യാഥാർഥ്യം. പാലും പാൽ ഉത്പന്നങ്ങളും പോലും ഒഴിവാക്കിയുള്ള ടോട്ടൽ വെജിറ്റേറിയൻ ഡയറ്റ് നിങ്ങളുടെ ശരീരത്തിനു ആവശ്യമായ പോഷകങ്ങൾ നൽകില്ല.
 
നോൺ വെജ് വിഭവങ്ങളായ ചിക്കൻ, ഇറച്ചി, മുട്ട, മീൻ എന്നിവ വിറ്റാമിൻ 'ബി'യാൽ സമ്പന്നമാണ്. ടോട്ടൽ വെജിറ്റേറിയൻ ഡയറ്റ് പാലിക്കുന്നവർക്ക് ഇത് നഷ്ടമാകുന്നു. എല്ലുകൾക്കും പേശികൾക്കും ബലം നൽകുന്നത് നോൺ വെജ് വിഭവങ്ങളാണ്. ശരീരത്തിൽ ഊർജ്ജം നിലനിർത്താനും ഹിമോഗ്ലാബിൻ അളവ് കുറയാതിരിക്കാനും നോൺ വെജ് വിഭവങ്ങൾ അത്യാവശ്യമാണ്. ഇറച്ചി, മീൻ, മുട്ട എന്നിവ പ്രോട്ടീൻ സമ്പന്നമാണ്. ടോട്ടൽ വെജിറ്റേറിയൻ ഡയറ്റിൽ പ്രോട്ടീൻ വളരെ കുറവ് മാത്രമേ നിങ്ങളുടെ ശരീരത്തിലേക്ക് എത്തൂ. 
 
നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നില്ലെങ്കിൽ അത് അനീമിയ എന്നറിയപ്പെടുന്ന ഇരുമ്പിന്റെ കുറവിന് കാരണമാകും. ഇരുമ്പ് അല്ലെങ്കിൽ വിറ്റാമിൻ ബി 12 ന്റെ കുറവ് ക്ഷീണത്തിന് കാരണമാകും. ചിക്കൻ, മറ്റ് ഇറച്ചികൾ, മത്സ്യം, മുട്ട എന്നിവ കഴിച്ചാൽ മാത്രമേ ചുവന്ന രക്താണുക്കൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടൂ. തലച്ചോറിന്റെ പ്രവർത്തനത്തിനു കടൽ വിഭവങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.
അടുത്ത ലേഖനം
ഉറക്കക്കുറവുണ്ടോ? ഒപ്പം വേറെ ചില പ്രശ്‌നങ്ങളും !