1. മറ്റുള്ളവ
  2. പാചകം
  3. നുറുങ്ങുകള്‍
  4. Oats Dosa Tips

Oats Dosa: ഓട്‌സ് കൊണ്ട് ദോശയുണ്ടാക്കുന്നത് എങ്ങനെ?

അര കപ്പ് ഓട്‌സ്, നന്നായി പഴുത്ത പഴം ആറെണ്ണം, രണ്ട് മുട്ട എന്നിവയാണ് ഇതിനു പ്രധാനമായി ആവശ്യം

Oats Dosa, Egg Dosa, Oats Egg Banana Dosa, Oats Egg Dosa for evening Snack, How to prepare Oats Dosa, ഓട്‌സ് ദോശ, ഓട്‌സ് മുട്ട പഴം ദോശ, ഓട്‌സ് ദോശ ഉണ്ടാക്കുന്നത്
Oats Dosa: വൈകുന്നേരം കുട്ടികൾ സ്‌കൂളിൽ നിന്ന് മടങ്ങിവരുമ്പോൾ ജങ്ക് ഫുഡ്‌സും എണ്ണയിൽ പൊരിച്ചെടുത്ത സ്‌നാക്‌സും നൽകുന്നത് ഇനി നിർത്തൂ. നമ്മുടെ കുട്ടികൾക്ക് നൽകുന്ന ഭക്ഷണം അവരുടെ ആരോഗ്യം മെച്ചപ്പെടാൻ വേണ്ടിയുള്ളതാകണം. അത്തരത്തിലൊരു പലഹാരമാണ് പഴം പാൻ കേക്ക്. അധികം പ്രയാസപ്പെടാതെ വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്ന പലഹാരമാണിത്. ഓട്‌സ്, പഴം, മുട്ട എന്നിവയാണ് ഇത് തയ്യാറാക്കാൻ ആവശ്യം. ഈ മൂന്ന് സാധനങ്ങളും കുട്ടികളുടെ ആരോഗ്യത്തിനു നല്ലതാണ്. 
 
അര കപ്പ് ഓട്‌സ്, നന്നായി പഴുത്ത പഴം ആറെണ്ണം, രണ്ട് മുട്ട എന്നിവയാണ് ഇതിനു പ്രധാനമായി ആവശ്യം. ആദ്യം ഓട്‌സ് ചെറിയ തീയിൽ വറുത്തെടുക്കുക. പഴവും മുട്ട പൊട്ടിച്ചൊഴിച്ചതും മിക്‌സിയിൽ നന്നായി അടിച്ചെടുക്കണം. ആദ്യം വറുത്തെടുത്ത ഓട്‌സ്, അര ടീസ്പൂൺ ഏലക്കാപ്പൊടി, കറുപ്പട്ടപ്പൊടി, ഒരു ടേബിൾ കൊക്കോ പൗഡർ എന്നിവ കൂടി ജാറിലേക്ക് ഇടുക. എല്ലാം ചേർത്ത് മിക്‌സിയിൽ ഒന്നുകൂടി അടിച്ചെടുക്കണം. ശേഷം ദോശക്കല്ലിൽ ഈ മിശ്രിതം ഒഴിച്ച് ദോശ ചുടുന്ന പോലെ ചുടുക.
 
About Writer
WEBDUNIA