1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. How Silk Smitha agreed to act with Mammootty

പൂർണ നഗ്നയായി നിൽക്കണം, പക്ഷേ മമ്മൂട്ടിയും ഷൂട്ട് ചെയ്യാനുള്ളവരും അല്ലാതെ മറ്റാരും പാടില്ല; സിൽക് സ്മിത ആ സീൻ ചിത്രീകരിക്കാൻ ഒടുവിൽ സമ്മതിച്ചു

Silk Smitha, Mammootty, Adharvam, Mammootty and Silk Smitha, Silk Smitha and Mammootty issue, How Silk Smitha agreed to act with Mammootty
ഷിബു ചക്രവർത്തിയുടെ തിരക്കഥയിൽ ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് അഥർവ്വം. മമ്മൂട്ടി, സിൽക് സ്മിത, ഗണേഷ് കുമാർ, പാർവ്വതി, ജയഭാരതി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആഭിചാരം, മന്ത്രവാദം തുടങ്ങിയ വിഷയങ്ങളായിരുന്നു സിനിമയിൽ പ്രതിപാദിച്ചത്. 
 
ആഭിചാര ക്രിയയ്ക്കായി സിൽക് സ്മിത മമ്മൂട്ടിക്ക് മുൻപിൽ പൂർണ നഗ്‌നയായി നിൽക്കുന്ന രംഗം അഥർവ്വത്തിലുണ്ട്. ആ രംഗം പൂർണ മനസ്സോടെ ചെയ്യാൻ സിൽക് സ്മിത തയ്യാറായെന്ന് അഥർവ്വത്തിൽ ഡെന്നീസ് ജോസഫിന്റെ അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്ത വേണു ബി നായർ പറയുന്നു. 
 
ആ സീനിനെ കുറിച്ച് സിൽക് സ്മിതയോട് പറയാൻ ഡെന്നീസിനും തനിക്കും ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു. അത് എങ്ങനെ അവതരിപ്പിക്കുമെന്ന് ചർച്ച ചെയ്യുന്ന സമയത്ത് സിൽക് സ്മിത വന്ന് എന്താണ് കാര്യമെന്ന് തിരക്കി. നാണം കാരണം ഡെന്നീസ് ജോസപ് പോയി. പിന്നീട് താനാണ് സിൽക് സ്മിതയോട് ആ സീനിനെ കുറിച്ച് പറഞ്ഞതെന്നും വേണു ബി നായർ പറയുന്നു. സീനിനെ കുറിച്ച് പറഞ്ഞു കഴിഞ്ഞപ്പോൾ നേരത്തെ പറയാമായിരുന്നില്ലേ എന്നാണ് സിൽക് ചോദിച്ചത്. അതിനനുസരിച്ചുള്ള വസ്ത്രം ധരിച്ച് ഷൂട്ടിങ്ങിന് വരാൻ വേണ്ടിയായിരുന്നു. 
 
ഒടുവിൽ ആ സീനിൽ പൂർണ നഗ്‌നയായി സിൽക് സ്മിത അഭിനയിച്ചു. പക്ഷേ സിൽക് സ്മിതയ്ക്ക് ഒരു ഡിമാൻഡ് ഉണ്ടായിരുന്നു. അധികമാരും ആ സീൻ ചിത്രീകരിക്കുമ്പോൾ അവിടെ ഉണ്ടാകരുത്. സിൽക് സ്മിതയുടെ താൽപര്യ പ്രകാരം മമ്മൂട്ടി അടക്കം ഈ സീനിൽ വളരെ അത്യാവശ്യമായവർ മാത്രമേ അത് ഷൂട്ട് ചെയ്യുമ്പോൾ അവിടെ ഉണ്ടായിരുന്നുള്ളൂവെന്നും വേണു പറഞ്ഞു. Also Read: 'നരസിംഹം' പോലെ ഒരു പടം എനിക്ക് തരണം നീ; അന്ന് ഷാജി കൈലാസിനോട് ചോദിച്ചുവാങ്ങി 'വല്യേട്ടൻ'
അടുത്ത ലേഖനം
'നരസിംഹം' പോലെ ഒരു പടം എനിക്ക് തരണം നീ; അന്ന് ഷാജി കൈലാസിനോട് ചോദിച്ചുവാങ്ങി 'വല്യേട്ടൻ'