Oats Egg Dosa: ഓട്‌സ് കൊണ്ട് ഇത്ര കിടിലന്‍ ദോശയോ?

അര കപ്പ് ഓട്സ്, നന്നായി പഴുത്ത പഴം ആറെണ്ണം, രണ്ട് മുട്ട എന്നിവയാണ് ഇതിനു പ്രധാനമായി ആവശ്യം

Oats Dosa, Egg Dosa, Oats Egg Banana Dosa, Oats Egg Dosa for evening Snack, How to prepare Oats Dosa, ഓട്‌സ് ദോശ, ഓട്‌സ് മുട്ട പഴം ദോശ, ഓട്‌സ് ദോശ ഉണ്ടാക്കുന്നത്
രേണുക വേണു| Last Modified വെള്ളി, 13 ജൂണ്‍ 2025 (16:59 IST)

Oats Egg Dosa: വൈകുന്നേരം കുട്ടികള്‍ സ്‌കൂളില്‍ നിന്ന് മടങ്ങിവരുമ്പോള്‍ ജങ്ക് ഫുഡ്സും എണ്ണയില്‍ പൊരിച്ചെടുത്ത സ്നാക്സും നല്‍കുന്നത് ഇനി നിര്‍ത്തൂ. നമ്മുടെ കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണം അവരുടെ ആരോഗ്യം മെച്ചപ്പെടാന്‍ വേണ്ടിയുള്ളതാകണം. അത്തരത്തിലൊരു പലഹാരമാണ് പഴം പാന്‍ കേക്ക്. അധികം പ്രയാസപ്പെടാതെ വീട്ടില്‍ ഉണ്ടാക്കാന്‍ കഴിയുന്ന പലഹാരമാണിത്. ഓട്സ്, പഴം, മുട്ട എന്നിവയാണ് ഇത് തയ്യാറാക്കാന്‍ ആവശ്യം. ഈ മൂന്ന് സാധനങ്ങളും കുട്ടികളുടെ ആരോഗ്യത്തിനു നല്ലതാണ്.

അര കപ്പ് ഓട്സ്, നന്നായി പഴുത്ത പഴം ആറെണ്ണം, രണ്ട് മുട്ട എന്നിവയാണ് ഇതിനു പ്രധാനമായി ആവശ്യം. ആദ്യം ഓട്സ് ചെറിയ തീയില്‍ വറുത്തെടുക്കുക. പഴവും മുട്ട പൊട്ടിച്ചൊഴിച്ചതും മിക്സിയില്‍ നന്നായി അടിച്ചെടുക്കണം. ആദ്യം വറുത്തെടുത്ത ഓട്സ്, അര ടീസ്പൂണ്‍ ഏലക്കാപ്പൊടി, കറുപ്പട്ടപ്പൊടി, ഒരു ടേബിള്‍ കൊക്കോ പൗഡര്‍ എന്നിവ കൂടി ജാറിലേക്ക് ഇടുക. എല്ലാം ചേര്‍ത്ത് മിക്സിയില്‍ ഒന്നുകൂടി അടിച്ചെടുക്കണം. ശേഷം ദോശക്കല്ലില്‍ ഈ മിശ്രിതം ഒഴിച്ച് ദോശ ചുടുന്ന പോലെ ചുടുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :