അനുബന്ധ വാര്‍ത്തകള്‍
- തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി, ഒരു സിനിമയില്‍ അഭിനയിക്കാന്‍ നയന്‍താരയ്ക്ക് എത്ര കൊടുക്കണം ?
- കെജിഎഫിലെ ഹിറ്റ് ഡയലോഗ്,രസികന്‍ അനുകരണവുമായി വൃദ്ധി വിശാല്‍, വീഡിയോ
- മലയാളത്തില്‍ വിക്രം ചെയ്താല്‍ റോളക്സ് ആകാന്‍ നല്ലത് പൃഥ്വിരാജ്: ലോകേഷ് കനകരാജ്
- സൗഹൃദം പുതുക്കി താര കുടുംബങ്ങള്‍, എല്ലാത്തിനും കാരണം കല്യാണം!
- ഒരിക്കലും ഔറ്റ്ഡേറ്റിഡ് ആകാത്ത ഒരു നല്ല സിനിമ ഉണ്ടാക്കാന്‍ സാധിച്ചു:വിനീത് കുമാര്‍
കാക്കിക്കുള്ളിലെ കലാകാരന്‍, ഒരു സിറ്റിവേഷന്‍ കൊടുത്താല്‍ 10 മിനിറ്റിനുള്ളില്‍ വരികള്‍ റെഡി, കുറിപ്പുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍
ഒരു സിറ്റിവേഷന്‍ കൊടുത്താല്‍ പത്തു മിനിറ്റിനുള്ളില്‍ വരികള്‍ റെഡി ആകും. എഴുതുന്നത് ആകട്ടെ കേരളത്തിലെ അറിയപ്പെടുന്ന ഒരു പോലീസ് ഓഫീസര്‍. സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ പറഞ്ഞു വരുന്നത് പോലീസ് ഇന്‍സ്പെക്ടര്‍ സുനിലിനെ കുറിച്ചാണ്.
വിനോദ് ഗുരുവായൂരിന്റെ വാക്കുകള്‍
'പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ സാര്‍, എഴുതുന്ന വരികള്‍ നമ്മെ അത്ഭുതപ്പെടുത്തും. ഒരു സിറ്റിവേഷന്‍ കൊടുത്താല്‍ പത്തു മിനിറ്റിനുള്ളില്‍ വരികള്‍ റെഡി... കേരളത്തിലെ അറിയപ്പെടുന്ന ഒരു പോലീസ് ഓഫീസര്‍ ആണ് സുനില്‍. ഈ തിരക്കിനിടയില്‍, ഒരുപാടു ഗാനങ്ങള്‍ ഇദ്ദേഹത്തിന്റെ തൂലികയില്‍ പിറക്കുന്നു .മിഷന്‍ സി യിലെ ഗാനങ്ങള്‍ വലിയൊരു മാറ്റം അദ്ദേഹത്തിന് ഉണ്ടാക്കി എന്ന് പറയുമ്പോള്‍.. ഞാനും സന്തോഷിക്കുന്നു. അടുത്ത സിനിമയുടെ എഴുത്തിനിടക്ക് ഒരുപാടു കവിതകള്‍ ചൊല്ലിയും, തമാശകള്‍ പറഞ്ഞും വലിയ സപ്പോര്‍ട്ടുമായി സുനില്‍ സാര്‍ കൂടെ തന്നെ ഉള്ളത് വലിയ സന്തോഷം നല്‍കുന്നു'-വിനോദ് ഗുരുവായൂര്‍ കുറിച്ചു.