മലയാളത്തില്‍ വിക്രം ചെയ്താല്‍ റോളക്‌സ് ആകാന്‍ നല്ലത് പൃഥ്വിരാജ്: ലോകേഷ് കനകരാജ്

രേണുക വേണു| Last Modified വെള്ളി, 10 ജൂണ്‍ 2022 (16:39 IST)

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായിരിക്കുകയാണ്. ഒരാഴ്ച കൊണ്ട് ആഗോള തലത്തില്‍ 300 കോടിയാണ് വിക്രം കളക്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി ചിത്രം 100 കോടി നേടി.

കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ എന്നിവരാണ് വിക്രമില്‍ അഭിനയിച്ചിരിക്കുന്നത്. സൂര്യയുടെ റോളക്‌സ് എന്ന വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്ലൈമാക്‌സിലാണ് സൂര്യ എത്തുന്നത്.

മലയാളത്തില്‍ വിക്രം ചെയ്യുകയാണെങ്കില്‍ സൂര്യ അവതരിപ്പിച്ച റോളക്‌സ് എന്ന കഥാപാത്രം ചെയ്യാന്‍ പൃഥ്വിരാജിനെയാണ് താന്‍ തിരഞ്ഞെടുക്കുകയെന്ന് ലോകേഷ് കനകരാജ് പറഞ്ഞു. ഫഹദ് അവതരിപ്പിച്ച അമര്‍ എന്ന കഥാപാത്രം മലയാളത്തിലും ഫഹദ് തന്നെ ചെയ്യണം. കമല്‍ഹാസന്റെ വിക്രം എന്ന നായകവേഷം ചെയ്യാന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ മതിയെന്നാണ് ലോകേഷ് പറയുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :