അനുബന്ധ വാര്‍ത്തകള്‍
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം നല്കി
- വലിയ വിഷമത്തിലൂടെയാണ് നാം കടന്നുപോകുന്നത്; വയനാടിനു കൈതാങ്ങായി ആസിഫ് അലിയും
- ആവേശമുണർത്തി അജിത്തിന്റെ പുതിയ ഫോട്ടോ,'വിടാ മുയര്‍ച്ചി' റിലീസ് എപ്പോൾ?
- വയനാടിനായി മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 35 ലക്ഷം കൈമാറി
- 3 വര്‍ഷത്തെ ഇടവേള, നെറ്റ്ഫ്ളിക്സിന്റെ മരണക്കളി സ്ക്വിഡ് ഗെയിം വീണ്ടുമെത്തുന്നു
വേറെ ലെവല്‍ !വിജയ് ദേവരകൊണ്ടയുടെ 'വിഡി12' റിലീസ് പ്രഖ്യാപിച്ചു
വിജയ് ദേവരകൊണ്ട നായകനാക്കി എത്തുന്ന പുതിയ ചിത്രമാണ് 'വിഡി12'.ഗൗതം ടിന്നനൂരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. 2025 മാര്‍ച്ച് 28ന് ചിത്രം തിയറ്ററുകളിലെത്തും.
ഇതുവരെ കാണാത്ത രീതിയില്‍ വിജയ് ദേവരകൊണ്ടയെ കാണാനാകും എന്നതാണ് സിനിമയുടെ ഒരു പ്രത്യേകത. നിലവില്‍ 60% ചിത്രീകരണം പൂര്‍ത്തിയായി. സിനിമയുടെ യഥാര്‍ത്ഥ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഈ മാസം തന്നെ പുറത്തുവരും.അനിരുദ്ധ് രവിചന്ദറാണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
സിത്താര എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശിയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.