ആവേശമുണർത്തി അജിത്തിന്റെ പുതിയ ഫോട്ടോ,'വിടാ മുയര്‍ച്ചി' റിലീസ് എപ്പോൾ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 ഓഗസ്റ്റ് 2024 (22:30 IST)
220 കോടിയിൽ അജിത്തിന്റെ 62മത്തെ സിനിമ വിടാ മുയര്‍ച്ചി(VidaaMuyarchi) ഒരുങ്ങുകയാണ്.മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നൊരു ചിത്രമാണ് ശ്രദ്ധ നേടുന്നത്.

ഷൂട്ടിംഗ് സ്ഥലത്ത് നിന്നുള്ള ഒരു ഫോട്ടോയാണ് പുറത്തുവന്നത്. അതേസമയം വിടാ മുയര്‍ച്ചി ഒരു ഹോളിവുഡ് റീമേക്കാണെന്ന് പറയപ്പെടുന്നു.1997ലെ ഹോളിവുഡില്‍ നിന്നുള്ള ബ്രേക്ക്ഡൗണിന്റെ ചിത്രങ്ങളും അജിത്തിന്റെ പുതിയ സിനിമയുടെ പോസ്റ്ററുകളും തമ്മിൽ താരതമ്യം ചെയ്യുകയാണ് സിനിമ പ്രേമികൾ.സസ്‌പെൻസ് ത്രില്ലർ ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ, അരുൺ വിജയ്, റെജീന കസാന്ദ്ര, ആരവ് തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ സംഗീതവും നീരവ് ഷാ ഛായാഗ്രഹണവും നിർവ്വഹിക്കും. 2024 ദീപാവലിക്ക് സിനിമ പ്രദർശനത്തിന് എത്തും.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :