3 വര്‍ഷത്തെ ഇടവേള, നെറ്റ്ഫ്‌ളിക്‌സിന്റെ മരണക്കളി സ്‌ക്വിഡ് ഗെയിം വീണ്ടുമെത്തുന്നു
Squid Game s2
മൂന്ന് സീസണുകളോടെ സ്‌ക്വിഡ് ഗെയിം സീരീസിന് അവസാനമാകുമെന്നും നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചു. 2025ലാകും മൂന്നാം സീസണ്‍ പുറത്തിറങ്ങുക. രണ്ടാം സീസണിന് മുന്നോടിയായി ചെറിയ ഒരു ടീസറും നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടിട്ടുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കളിക്കാന്‍ നിങ്ങള്‍ തയ്യാറാണോ എന്നാണ് സ്‌ക്വിഡ് ഗെയിം 2 ആരാധകരോട് ചോദിക്കുന്നത്. നായകനായ സിയീങ്ങ് ജി ഹുന്‍ മരണക്കളിക്ക് പിന്നിലുള്ളവര്‍ ആരാണെന്ന് കണ്ടെത്താന്‍ നടത്തുന്ന അന്വേഷണത്തിന്റെ കഥയാകും രണ്ടാം സീസണില്‍ പറയുന്നതെന്നാണ് സൂചന.