1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Also, Mohanlal donated 25 lakh rupees to the relief fund

കൂടെയുണ്ട്,ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി മോഹന്‍ലാല്‍

Mohanlal
വയനാട് ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് കൈത്താങ്ങുമായി സിനിമ മേഖലയിലെ താരങ്ങള്‍. ജീവിതം മണ്ണെടുത്തപ്പോള്‍ ഒന്നിക്കാന്‍ കേരളക്കര മറന്നില്ല. മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയ വര്‍ക്ക് സഹായസ്തവുമായി മോഹന്‍ലാല്‍.25 ലക്ഷം രൂപ മോഹന്‍ലാല്‍ ധനസഹായം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴിയാണ് ലാല്‍ തുക കൈമാറിയത്.
 
നേരത്തെ നടി നയന്‍താരയും ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയിരുന്നു.താരം 20 ലക്ഷം രൂപയാണ് നല്‍കിയത്.പേളി മാണി 5 ലക്ഷം രൂപയും നല്‍കി.
 
ഇതിനോടകം നിരവധി താരങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം കൈമാറിയത്.
 
 
 
  
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വേറെ ലെവല്‍ !വിജയ് ദേവരകൊണ്ടയുടെ 'വിഡി12' റിലീസ് പ്രഖ്യാപിച്ചു