അനുബന്ധ വാര്‍ത്തകള്‍
- മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മന്ത്രിക്കൊപ്പം; പ്രതിഷേധത്തെ തുടർന്ന് ഇറങ്ങിപ്പോയി
- ഡിജിപിയുടെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍; മാധ്യമപ്രവര്‍ത്തകനല്ലാത്ത ആള് അകത്തുകയറി
- കേരളത്തില്‍ എയിംസ്: യുഡിഎഫിന്റെ ഭൂമി ഏറ്റെടുക്കല്‍ വാഗ്ദാനത്തെ പ്രശംസിച്ച് സുരേഷ് ഗോപി
- Kerala Weather: നാളെ മഴദിനം; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- അളിയനെ തിരുകികയറ്റിയ ബന്ധുനിയമനം; സഭയിൽ മിണ്ടാട്ടം മുട്ടി സണ്ണി ജോസഫ്
വാര്‍ത്താ സമ്മേളനത്തില്‍ ശ്രീറാം വെങ്കിട്ടരാമന് എത്തിയതില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം; പത്രസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിന്റെ മരണത്തിലെ പ്രതികളുമായി വേദി പങ്കിടില്ലെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തെ എതിര്‍ത്തു.
പ്രതിഷേധത്തെത്തുടര്‍ന്ന് ശ്രീറാം സ്വമേധയാ പത്രസമ്മേളനം ഉപേക്ഷിച്ചു. മന്ത്രി മാധ്യമപ്രവര്‍ത്തകരെ ആദ്യം അവിടെ തന്നെ ഇരുത്തി വിശദീകരണം കേള്‍ക്കാന്‍ പ്രേരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പലരും ഇറങ്ങിപ്പോയി. തുടര്‍ന്ന് ശ്രീറാം നിയമസഭയിലെ മീഡിയ റൂമില്‍ നിന്ന് ഇറങ്ങിപ്പോയി.
2019 ല്‍ കാറിടിച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസ്. . 2019 ഓഗസ്റ്റ് 3 ന് പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരത്തെ മ്യൂസിയം ഏരിയയ്ക്ക് സമീപമായിരുന്നു സംഭവം നടന്നത്.