തിയറ്ററുകളിലെ വിഷമം ഒടിടിയില്‍ തീര്‍ക്കാന്‍ ഡങ്കി, പ്രതീക്ഷയോടെ ഷാരൂഖ് ഖാന്‍

Dunki
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ഫെബ്രുവരി 2024 (09:12 IST)
Dunki
സിനിമ പ്രേമികളുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. ഒടുവില്‍ ഷാരൂഖ് ഖാന്‍ നായകനായ എത്തിയ ഡങ്കി ഒടിടിയില്‍ എത്തി. നെറ്റ്ഫ്‌ലിക്‌സിലാണ് ഡങ്കി റിലീസായത്. തിയേറ്ററുകളില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ സിനിമയ്ക്ക് ആയില്ലെങ്കിലും ഒടിടിയില്‍ ആരാധകര്‍ സ്വീകരിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.

വലിയ ഹൈപ്പോ ബഹളങ്ങളോ ഒന്നുമില്ലാതെയാണ് ഡങ്കി എത്തിയത്. സാധാരണ ഒരു ബോളിവുഡ് ചിത്രം പോലെ പ്രദര്‍ശനത്തിന് എത്തിയ തിയറ്ററുകളില്‍ വലിയ സ്വീകാര്യത സിനിമയ്ക്ക് ലഭിച്ചില്ല.

ഡങ്കി ഇന്ത്യയില്‍ മാത്രം 250 കോടി രൂപയില്‍ അധികം നേടി എന്നായിരുന്നു ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :