നേപ്പാൾ പ്രളയം: മരണസംഖ്യ 400 ലേക്ക്, 1400 ലേറെ പേരെ കാണാനില്ല
ചരിത്രം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ വിറങ്ങലിച്ച് നേപ്പാൾ. മരണസംഖ്യ 400 ലേക്ക് അടുത്തു. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് കാണാതായവരുടെ എണ്ണം 1400 കടന്നു. റോഡുകൾ, പാലങ്ങൾ തുടങ്ങി മണ്ണിനടിയിലായി. ആശയവിനിമയത്തിനുള്ള സാധ്യതകളെല്ലാം തടസപ്പെട്ട നിലയിലാണ്.
288 ഇന്ത്യക്കാർ
കൈലാസ മലയിലേക്ക് യാത്ര ചെയ്തിരുന്ന 288 ഇന്ത്യക്കാരെ കാണാതായി.
മിന്നൽ പ്രളയത്തിന് കാരണം
ഭൂകമ്പമാണ് മിന്നൽ പ്രളയത്തിനു കാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ മഞ്ഞ് മല ഇടിച്ചിലാണ് പ്രളയത്തിനു കാരണമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. മലയ്ക്കു മുകളിൽ നിന്ന് വലിയൊരു മഞ്ഞ് പാളി ഇടിഞ്ഞെന്നാണ് നിഗമനം.