യെസ്മ അടക്കം 18 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 14 മാര്‍ച്ച് 2024 (15:18 IST)
18 ഓളം ഒടിടി പ്ലാറ്റ്‌ഫോമുകളെ നിരോധിച്ച് ഇന്‍ഫര്‍മേഷന്‍ ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം. സൈബര്‍ ലോകത്തെ അശ്ലീല കണ്ടന്റുകള്‍ തടയുന്നതിന്റെ ഭാഗമായാണ് നിരോധനം കൊണ്ടുവന്നത്. ഇത്തരത്തില്‍ അശ്ലീല കണ്ടന്റുകള്‍ വിതരണം ചെയ്യുന്ന 18 ഓളം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഈ പ്ലാറ്റ്‌ഫോമുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന 19 ഓളം വെബ്‌സൈറ്റുകളും 10 ആപ്പുകളും 57 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇതിനോടൊപ്പം നിരോധിച്ചു. അഡള്‍ട്ട് കണ്ടന്റ് വിതരണം ചെയ്യുന്ന മലയാളത്തിലെ യെസ്മയും നിരോധിച്ച ലിസ്റ്റില്‍ പെടുന്നു.

ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അണ്‍കട്ട് അദ്ദ, ട്രൈ ഫ്‌ലിക്കുകള്‍, എക്സ് പ്രൈം, നിയോണ്‍ എക്സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാമൂഡ്, ന്യൂഫ്ലിക്സ്, മൂഡ്എക്സ്, മോജ്ഫ്‌ലിക്സ്, ഹോട്ട് ഷോട്ട്സ് വിഐപി, ഫുഗി, ചിക്കൂഫ്‌ലിക്സ്, പ്രൈം പ്ലേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളാണ് നിരോധിക്കപ്പെട്ടിരിക്കുന്നത്.

രണ്ടായിരത്തിലെ ഐടി ആക്ടില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ അനുസരിച്ചാണ് നിരോധനം. വിവിധ മന്ത്രാലയങ്ങളുമായി കൂടി ആലോചിച്ച ശേഷമാണ് തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.കുട്ടികളുടെയും സ്ത്രീകളുടെയും അവകാശം അടക്കം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ തീരുമാനം എന്ന് മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ അറിയിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :