ഒടിടിയില്‍ റിലീസുകളുടെ പെരുമഴ! വമ്പന്‍ ചിത്രങ്ങള്‍ ഒന്നിന് പുറകെ ഒന്നായി എത്തുന്നു, നിങ്ങള്‍ കാത്തിരുന്ന സിനിമ ഇതിലുണ്ടോ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 23 ജനുവരി 2024 (12:01 IST)
സിനിമ പ്രേമികള്‍ കാത്തിരുന്ന സിനിമകള്‍ ഒന്നിച്ച് ഒടിടിയില്‍ എത്തി.പൃഥ്വിരാജ്-പ്രഭാസ് ചിത്രം 'സലാര്‍'വന്നതിന് പിന്നാലെ മോഹന്‍ലാലിന്റെ നേര് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിച്ചു. ജനുവരി 26ന് രണ്‍ബീര്‍ കപൂറിന്റെ അനിമല്‍ കൂടി വരുന്നുണ്ട്.

അനിമല്‍
ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ നായകനായി എത്തി ഒ.ടി.ടി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് അനിമല്‍. ബോക്‌സ് ഓഫീസില്‍ വിജയമായ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ജനുവരി 26ന് നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.

നേര്
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ് ചിത്രം 'നേര്'ഡിസംബര്‍ 21ന് പ്രദര്‍ശനത്തിന് എത്തി. ഹോട്ട്സ്റ്റാറിലൂടെ ജനുവരി 23 സ്ട്രീമിംഗ് ആരംഭിച്ചു.

സാം ബഹദുര്‍
വിക്കി കൗശല്‍ നായകനായി എത്തിയ പുതിയ ചിത്രമാണ് സാം ബഹദുര്‍. സിനിമയ്ക്കായി വന്‍ മേയ്‌ക്കോവറിലാണ് നടന്‍ നടത്തിയത്. ഡിസംബര്‍ ഒന്നിന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം ജനുവരി 26 സീ5ലൂടെ സ്ട്രീമിംഗ് ആരംഭിക്കും.

ഫൈറ്റ് ക്ലബ്
ലോകേഷ് കനകരാജ് അവതരിപ്പിച്ച സിനിമയാണ് ഫൈറ്റ് ക്ലബ്. സിനിമ വാര്‍ത്തകളില്‍ നിറയാനുള്ള കാരണവും ഇതായിരുന്നു. തരക്കേടില്ലാത്ത വിജയം നേടാന്‍ സിനിമയ്ക്കായി. ബിഗ് സ്‌ക്രീനുകളിലെ പ്രദര്‍ശനത്തിന് ശേഷം ഒ.ടി.ടി റിലീസ് ആകുകയാണ്.ഡിസ്‌നി പ്ലസ് ഹോട്സ്റ്ററിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.

ഫിലിപ്‌സ്
മുകേഷ് ചിത്രം ഫിലിപ്സ് ഒടിടിയില്‍.
അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ അവസാന ചിത്രമാണിത്. നവംബര്‍ 24 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്.സിംപ്ലി സൗത്തിലൂടെ ഇന്ത്യയ്ക്ക് പുറത്തും ചിത്രം കാണാം. ജനുവരി 19 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയിലും സിനിമ കാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :