അനുബന്ധ വാര്‍ത്തകള്‍
- സുരേഷ് ഗോപിയുടെ ജന്മദിനം ആഘോഷമാക്കാന്‍ കാവല്‍ ടീം; ടീസര്‍ നാളെ
- ഭർത്താവ് കാവൽനിന്നു, സുഹൃത്ത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി
- മോഹന്‍ലാലോ മമ്മൂട്ടിയോ അല്ല, ടോമിച്ചന്റെ അടുത്ത പടത്തില്‍ സുരേഷ്ഗോപി !
- സുരേഷ് ഗോപിയുടെ കൈകളിൽ ചിരിയുമായി കുഞ്ഞു ഗോകുൽ
- പുഷ്പം പോലെ ഞാന്‍ പല്ലുപറിക്കും, ഉർവശിയുടെ തകര്‍പ്പന്‍ പ്രകടനം!
'ചാരം ആണെന്ന് കരുതി ചികയാൻ നിൽക്കേണ്ട' - സുരേഷ് ഗോപി ചിത്രം കാവലിൻറെ ടീസർ
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം കാവലിൻറെ ടീസർ പുറത്തുവന്നു. സുരേഷ് ഗോപിയുടെ പിറന്നാൾ സമ്മാനമായാണ് അണിയറ പ്രവർത്തകർ ടീസർ പുറത്ത് വിട്ടത്. വർഷങ്ങൾക്കിപ്പുറം ആക്ഷനും തീപ്പൊരി ഡയലോഗുകളുമായി എത്തുന്ന സുരേഷ് ഗോപി ചിത്രത്തിലെ വെല്ലുന്ന പ്രതീക്ഷകളാണ് കാവല്‍ ടീസർ ആരാധകർക്കായി നൽകുന്നത്.
‘ചാരം ആണെന്ന് കരുതി ചികയാൻ നിൽക്കേണ്ട' എന്ന് തുടങ്ങുന്ന സുരേഷ് ഗോപിയുടെ മാസ്സ് ഡയലോഗോടെയാണ് ടീസർ തുടങ്ങുന്നത്. തോക്കെടുത്ത് നിൽക്കുന്ന സുരേഷ് ഗോപിയാണ് ടീസറിന്‍റെ ഹൈലൈറ്റ്.
നേരത്തെ ചിത്രത്തിലെ സ്റ്റില്ലുകൾ പുറത്ത് വന്നിരുന്നു. കസബ സംവിധാനം ചെയ്ത നിതിൻ രണ്‍ജി പണിക്കരാണ് കാവല്‍ സംവിധാനം ചെയ്യുന്നത്. ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപിയെ ആക്ഷൻ വേഷത്തിൽ കാണുവാൻ ആരാധകരും കാത്തിരിക്കുകയാണ്. ജോബി ജോർജ്ജ് ആണ് സിനിമ നിർമ്മിക്കുന്നത്. തമ്പാൻ എന്ന കഥാപാത്രമാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.