മോഹന്‍ലാലോ മമ്മൂട്ടിയോ അല്ല, ടോമിച്ചന്‍റെ അടുത്ത പടത്തില്‍ സുരേഷ്‌ഗോപി !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 17 ജൂണ്‍ 2020 (17:55 IST)
സുരേഷ് ഗോപിയുടെ 250മത്തെ ചിത്രം നിർമ്മിക്കാനൊരുങ്ങി ടോമിച്ചൻ മുളകുപ്പാടം. അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്.

“ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ 250മത്തെ ചിത്രത്തിനായി പ്രവർത്തിക്കുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. സംവിധാനം ചെയ്യുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകർക്കും, മറ്റു പ്രേക്ഷകർക്കും ഒരു വലിയ വിരുന്നായിരിക്കും. മുളകുപാടം ഫിലിംസിന്റെ ബാനറിൽ അടുത്ത ചിത്രമായിരിക്കും ഇത്.
വിസ്മയിപ്പിക്കുന്ന അഭിനേതാക്കളും അണിയറപ്രവർത്തകരും ഈ സിനിമയിലുണ്ടാകും.” - ടോമിച്ചൻ മുളകുപ്പാടം ഫേസ്ബുക്കിൽ കുറിച്ചു. മലയാളസിനിമയിൽ നിന്ന് ആദ്യ 100 കോടി ക്ലബ്ബിൽ കയറിയ പുലിമുരുകൻറെ നിർമ്മാതാവ് കൂടിയാണ് ടോമിച്ചൻ മുളകുപ്പാടം.

പുലിമുരുകൻ, പോക്കിരിരാജ, രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഫ്ലാഷ്, കുഞ്ഞളിയൻ എന്നീ സിനിമകൾ ടോമിച്ചൻ മലയാളത്തിൽ നിർമിച്ചിട്ടുണ്ട്. വിശ്വാസം, കാപ്പാൻ, 2.0, സത്യം, ശ്രീമൻ നാരായണ, സുബ്രഹ്മണ്യപുരം എന്നീ സിനിമകളുടെ കേരളത്തിലെ വിതരണവും ടോമിച്ചൻ മുളകുപാടം ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :