ഭർത്താവ് കാവൽനിന്നു, സുഹൃത്ത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 19 ജൂണ്‍ 2020 (12:38 IST)
അൽവാർ: 35 കാരിയായ യുവതിയെ ഭർത്താവിന്റെ സഹായത്തോടെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയാക്കി. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ഷഹജൻപൂരിലാണ് ഞെട്ടിയ്ക്കുന്ന സംഭവം ഉണ്ടായത്. യുവതിയുടെ പരാതിയെ തുടർന്ന് ഭർത്താവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

മാർച്ച് 31ന് ഭർത്താവുമൊത്ത് യുവതി ബൈക്കിൽ സഞ്ചരിയ്ക്കുന്നതിനിടെ ഭർത്താവിന്റെ സുഹൃത്തും ഇതേ ബൈക്കിൽ കയറുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി ഇരുവരും തമ്മിൽ ഏറെ നേരം സംസാരിച്ചു തുടർന്ന സമീപത്തെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ഭർത്താവിന്റെ സുഹൃത്ത് യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

സുഹൃത്ത് തന്നെ ബലാത്സഗത്തിന് ഇരയാക്കുമ്പോൾ ഭർത്താവ് കാവൽ നില്ക്കുകയായിരുന്നു എന്ന് യുവതി പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തും എന്ന് ഇരുവരു യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് യുവതി തന്റെ പിതാവിനോട് സംഭവം തുറന്നുപറയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :