1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. The Immortal Ashwatthama new look

‘ഉറി' ടീം വീണ്ടും, ‘ദി ഇമ്മോർട്ടൽ അശ്വത്ഥാമ’ വരുന്നു !

ദി ഇമ്മോർട്ടൽ അശ്വത്ഥാമ
‘ഉറി: ദി സർജിക്കൽ സ്ട്രൈക്കിന്റെ’ വൻ വിജയത്തിനുശേഷം, വിക്കി കൗശൽ, സംവിധായകൻ ആദിത്യ ധർ, നിർമ്മാതാവ് റോണി സ്ക്രൂവാല വീണ്ടും ഒന്നിക്കുന്നു. മഹാഭാരതത്തിലെ അശ്വത്ഥാമാവില്‍ പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഈ സയൻസ് ഫിക്ഷൻ നിർമ്മിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ആർ‌എസ്‌വിപി ഫിലിംസാണ് സിനിമ പ്രഖ്യാപിച്ചത്. ‘ദി ഇമ്മോർട്ടൽ അശ്വത്ഥാമ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
 
തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് വിക്കി കൗശൽ ഇതിനെ വിശേഷിപ്പിച്ചത്. സിനിമയ്ക്കായി ശാരീരികക്ഷമത വർദ്ധിപ്പിക്കാനുള്ള പരിശീലനത്തിലാണ് നടൻ. ഇതുവരെ കാണാത്ത പുതിയ കാഴ്‌ചാനുഭവം സിനിമയ്ക്ക് നൽകാനാകും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
 
ഉറി: ദി സർജിക്കൽ സ്ട്രൈക്കിന് എങ്ങു നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. വിക്കി കൗശലിന് മികച്ച നടനുള്ള പുരസ്കാരം, ആദിത്യ ധറിന് മികച്ച സംവിധായകനുള്ള പുരസ്കാരം എന്നിവ ഉൾപ്പെടെ മൂന്ന് ദേശീയ അവാർഡുകൾ ഈ ചിത്രം നേടി. അതിനാൽ തന്നെ ഇതേ ടീം വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വലുതാണ്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' റിലീസിന്, ടീസർ ജനുവരി 14ന്