മാസ്റ്റർ സിനിമയുടെ ക്ലൈമാക്‌സ് ചോർന്നു, 400 വ്യാജ സൈറ്റുകൾ നിരോധിച്ച് മദ്രാസ് ഹൈക്കോടതി

അഭിറാം മനോഹർ| Last Modified ചൊവ്വ, 12 ജനുവരി 2021 (18:57 IST)
വിജയ് നായകനായ സിനിമയുടെ രംഗങ്ങൾ ചോർന്ന സംഭവത്തിൽ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ. ചിത്രത്തിലെ രംഗങ്ങൾ ചോർന്നതിനെ തുടർന്ന് 400 വ്യാജ സൈറ്റുകൾ മദ്രാസ് ഹൈക്കോടതി നിരോധിച്ചു. ഈ വെബ്‌സൈറ്റുകളുടെ സേവനം റദ്ദാക്കാൻ ടെലികോം കമ്പനികൾക്കും കോടതി നിർദേശം നൽകി.

ടെലികോം സേവനദാതാക്കളായ എയർടെൽ,ജിയോ,വോഡഫോൺ,ബിഎസ്എൻഎൽ,എംടിഎൻഎൽ എന്നിവയ്‌ക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ രംഗങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നും കോടതി വ്യക്തമാക്കി. ചിത്രത്തിന്റെ നിർമാതാക്കൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :