ശ്രീറാം രാഘവന്റെ അടുത്ത ചിത്രത്തിൽ വിജയ് സേതുപതി !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 ജനുവരി 2021 (19:26 IST)
അന്ധാദൂന് ശേഷം സംവിധായകൻ ശ്രീറാം രാഘവന്റെ അടുത്ത ചിത്രം വിജയ് സേതുപതിയോടൊപ്പമാണ്. രണ്ട് ദേശീയ അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ ഈ ചിത്രം ഒന്നിലധികം ഭാഷകളിലേക്ക് റീമേക്കും ചെയ്യുന്നുണ്ട്. വിജയ് സേതുപതിയുടെ ഹിന്ദി ചിത്രമായിരിക്കുമിത്. നടൻ ഇതിനകം തന്നെ ഈ ചിത്രത്തിൽ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും അവർ ഉടൻ തന്നെ ജോലി ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. വരും ദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം ‘അന്ധാദൂൻ’ എന്ന ചിത്രത്തിന് ശേഷം വരുൺ ധവാൻ അഭിനയിക്കുന്ന ‘എക്കിസ്’ എന്ന പുതിയ ചിത്രത്തിൽ ശ്രീറാം രാഘവന്‍ പ്രവർത്തിക്കേണ്ടതായിരുന്നു. നിലവിലെ സാഹചര്യത്തിൽ ബിഗ് ബജറ്റ് ചിത്രം നിർത്തിവെച്ചിരിക്കുകയാണ്.


'മുംബൈക്കർ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് വിജയ് സേതുപതി. സന്തോഷ് ശിവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :