സൽമാൻ ഖാന്റെ ആന്റിം: ദി ഫൈനൽ ട്രൂത്ത് വരുന്നു !

കെ ആർ അനൂപ്| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (20:36 IST)
ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ ‘ആന്റിം: ദി ഫൈനൽ ട്രൂത്ത്’ എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ഫിലിംസ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കി.

ആയുഷ് ശർമയും സൽമാൻ ഖാനും പരസ്പരം പോരടിക്കുന്ന രംഗമാണ് ടീസറിൽ കാണാനാകുന്നത്. ചിത്രത്തിൽ സൽമാൻ ഒരു സിഖ് പോലീസുകാരനായി അഭിനയിക്കുന്നു. ഗുണ്ടാസംഘവുമായി ബന്ധപ്പെട്ട ഒരു കഥാപാത്രത്തെയാണ് ആയുഷ് ശർമ അവതരിപ്പിക്കുന്നത്. ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും.


മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ പായ്ക്ക്ഡ് എന്റർടെയ്‌നറാണ്. സായി മഞ്ജരേക്കർ, നികിതിൻ ധീർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :