ഹൃത്വിക്കിന് നായിക ദീപിക, റിലീസ് പ്രഖ്യാപിച്ച് 'ഫൈറ്റർ' !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 ജനുവരി 2021 (14:23 IST)
ദീപിക പദുക്കോണും ഹൃത്വിക് റോഷനും ആദ്യമായി ഒന്നിക്കുകയാണ്. ‘ഫൈറ്റർ’ എന്നാണ് പുതിയ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ‘വാർ’ എന്ന ചിത്രത്തിന്‍റെ സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ഹൃത്വിക് റോഷന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ടീസർ ഇപ്പോൾ ഓൺലൈനിൽ തരംഗമാകുകയാണ്. സിനിമ സെപ്റ്റംബർ 30 ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

യുദ്ധവിമാനങ്ങളെ ചുറ്റിപ്പറ്റിയുള്ള ചിത്രമാണിത്. അടിപൊളി ആക്ഷൻ രംഗങ്ങളും സിനിമയിൽ ഉണ്ടാകും. മാർഫ്ലിക്സിന്റെ ബാനറിൽ സിദ്ധാർത്ഥ് ആനന്ദും മംതയും സംയുക്തമായി ചിത്രം നിർമ്മിക്കും. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :